എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

Date:

spot_img

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.

I.ബാച്ചിലർ ഓഫ് ഡിസൈൻ(B.Dis)
ബി.ഡിസ്. പ്രോഗ്രാമില്‍ ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സാണ്. തുടര്‍ന്ന് സ്‌പെഷ്യലൈസേഷന്‍ അനുവദിക്കും.അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം എന്നീ കാമ്പസുകളിലാണ് ബാച്ചിലര്‍ പ്രോഗ്രാമുള്ളത്. വിവിധ ക്യാമ്പസുകളിലെ സ്പെഷ്യലൈസേഷനുക ളിൽ വ്യത്യായാസമുണ്ട്.

a)അഹമ്മദാബാദ് :
ആനിമേഷന്‍ ഫിലിം, എക്‌സിബിഷന്‍, ഗ്രാഫിക്, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍,സിറാമിക് ആന്‍ഡ് ഗ്ലാസ്,ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍,പ്രൊഡക്ട്, ടെക്‌സ്‌റ്റൈല്‍.

b)ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം കാമ്പസുകള്‍: ഇന്‍ഡസ്ട്രിയല്‍,കമ്യൂണിക്കേഷന്‍, ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍.

II.മാസ്റ്റർ ഓഫ് ഡിസൈൻ(M.Dis ) 
അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നിലവിലുള്ളത്.ബി.ഡിസ് പോലെ തന്നെ, വിവിധ ക്യാമ്പസുകളിലെ സ്പെഷ്യലൈസേഷനുകളിലും വ്യത്യാസമുണ്ട്.

ബിരുദാനന്തരബിരുദത്തിന് അഹമ്മദാബാദ് സെൻ്ററിൽ  ആനിമേഷന്‍ ഫിലിം, സിറാമിക് ആന്‍ഡ് ഗ്ലാസ്, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍, ഗ്രാഫിക്, പ്രൊഡക്ട്, ടെക്‌സ്െറ്റെല്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ എന്നീ സ്പെഷലൈസേഷനുകളും . ഗാന്ധിനഗര്‍ സെൻ്ററിൽ  ഫോട്ടോഗ്രാഫി, ടോയ് ആന്‍ഡ് ഗെയിം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്‌മെന്റ്, അപ്പാരല്‍, ലൈഫ് സ്‌റ്റൈല്‍ അക്‌സസറി എന്നീ സ്പെഷ്യലൈസേഷനുകളും ബെംഗളൂരു സെൻ്ററിൽ യൂണിവേഴ്‌സല്‍, ഡിജിറ്റല്‍ ഗെയിം, ഇന്‍ഫര്‍മേഷന്‍, ഇന്ററാക്ഷന്‍, ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്‌സ്പീരിയന്‍സ് എന്നീ സ്പെഷലൈസേനുകളുമുണ്ട്.

അടിസ്ഥാന യോഗ്യതബി.ഡിസ് കോഴ്സിന് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമില്‍ (ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ്/ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഇപ്പോൾ പ്ല‌ സ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.എം.ഡിസ് കോഴ്സിനപേക്ഷിക്കാൻ പ്ലസ്ടു കഴിഞ്ഞ് താഴെ നല്‍കിയിട്ടുള്ള ഏതെങ്കിലുമൊരു യോഗ്യത നേടിയിരിക്കണം.(i) കുറഞ്ഞത് നാലുവര്‍ഷ കോഴ്‌സിലൂടെയുള്ള ബിരുദം (2021 ജൂലായ്/ഓഗസ്റ്റിനകം) (ii) കുറഞ്ഞത് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെയുള്ള ബിരുദം (2020നകം) (iii) ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിടെക്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് നാലുവര്‍ഷ, മുഴുവന്‍സമയ കോഴ്‌സിലൂടെ നേടിയ ഡിപ്ലോമ (2021 ജൂലായ്/ഓഗസ്റ്റിനകം).

പ്രവേശനപരീക്ഷരണ്ടു കോഴ്‌സുകളിലെയും പ്രവേശനം രണ്ടു ഘട്ടമായി നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്) പ്രിലിംസ്, ഫൈനല്‍ വഴിയാണ്. പ്രിലിംസ് മാര്‍ച്ച് 14ന്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:https://admissions.nid.edu/
അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി: ഫെബ്രുവരി ഏഴ് 

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!