മുന്തിരി വൈൻ

Date:

spot_img


  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ
  പഞ്ചസാര : 1 – 3/4- 2  കിലോ
  തിളപ്പിച്ചാറിയ വെള്ളം : 4 ലിറ്റർ
  കറുവ : 1  ചെറിയ കഷണം
  ഗ്രാമ്പൂ : 2 എണ്ണം
  ഏലക്ക : 2 എണ്ണം
  കഴുകി വൃത്തിയാക്കിയ ഗോതമ്പ് :1 പിടി
  മുട്ടയുടെ വെള്ള പതപ്പിച്ചത് : 1
  ഈസ്റ്റ് : 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. മുന്തിരി കഴുകി വൃത്തിയാക്കി വെള്ളം ഒട്ടും ഇല്ലാതെ തുടച്ച് ഉണക്കിയെടുക്കുക.
2. മുന്തിരി പഞ്ചസാരയോടൊപ്പം ചേർത്ത് മിക്സിയിൽ ഉടച്ചെടുക്കുക
3. കഴുകി വൃത്തിയാക്കി ഉണക്കിയ ഭരണിയിൽ മുന്തിരി+ പഞ്ചസാര മിശ്രിതം ഇടുക
4. ഇതിലേക്ക് കറുവ,ഗ്രാമ്പൂ ഏലക്ക, മുട്ടയുടെ വെള്ള, ഈസ്റ്റ്, ഗോതമ്പ്,  വെള്ളം ഇവ ചേർത്ത് തവി കൊണ്ട് ഇളക്കി യോജിപ്പിച്ച് നന്നായി മൂടിക്കെട്ടി ഇരുട്ടുള്ള സ്ഥലത്ത് വെക്കുക
5. ഇരുപത്തിയൊന്ന് ദിവസത്തേക്ക് എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭരണി തുറന്ന് ഇളക്കി അടച്ചുവക്കുക
6. 22-ാം ദിവസം വൈൻ അരിച്ചെടുത്ത് വീണ്ടും ഭരണിയിൽ ആക്കി ഇരുട്ടുള്ള സ്ഥലത്ത് അനക്കാതെ 21 ദിവസത്തേക്ക് വെയ്ക്കുക.
7. 21 ദിവസങ്ങൾക്ക് ശേഷം വൈൻ ഉപയോഗിച്ചുതുടങ്ങാം
8. വൈനിന് നിറം കൂടുതൽ വേണമെങ്കിൽ പഞ്ചസാര കാരലൈസ് ചെയ്ത് ചേർക്കാം

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!