രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ ജെസ്റ്റ് (JEST: Joint Entrance Screening Test) പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.2021 ജനുവരി 11 മുതൽ ഫെബ്രുവരി 14 വരെ www.jest.org.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോസയൻസ്, കംപ്യൂട്ടേഷനൽ ബയോളജി എന്നിവയിലെ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്സി– പിഎച്ച്ഡി, എം ടെക് – പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിനു യോഗ്യത തെളിയിക്കാനുള്ള ജെസ്റ്റിൽ (JEST: Joint Entrance Screening Test) പങ്കെടുക്കാൻ ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്ക് അവസരമുണ്ട്.അടുത്ത അക്കാദമിക വർഷത്തെ പ്രവേശനത്തിനുളള എൻട്രൻസ് ഏപ്രിൽ 11ന് നടക്കും.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.പരീക്ഷാ കേന്ദ്രങ്ങൾ
- Ahmedabad
- Aligarh
- Allahabad
- Amritsar
- Bangalore
- Bardhaman
- Bhopal
- Bhubaneswar
- Kozhikode
- Chandigarh
- Chennai
- Delhi
- Goa
- Guwhati
- Hyderabad
- Indore
- Jaipur
- Kanpur
- Kharagpur
- Kochi
- Kolkata
- Madurai
- Mangalore
- Mumbai
- Nagpur
- Nainital
- Patna
- Pune
- Raipur
- Roorkee
- Sambalpur
- Silchar
- Siliguri
- Srinagar
- Trivandrum
- Udaipur
- Vishakhapatnam
ജെസ്റ്റ് സ്കോറിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന സ്ഥാപനങ്ങൾ:
1.ആര്യഭട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നൈനിറ്റാൾ2.ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത3.ഹോമി ഭാഭ മുംബൈ4.ഹരീഷ് ചന്ദ്ര അലഹാബാദ്5.ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് ബെംഗളൂരു6.ഇന്ദിരാഗാന്ധി സെന്റർ ഫോർ തിയററ്റിക്കൽ അറ്റോമിക് റിസർച് കൽപാക്കം7.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് ബെംഗളൂരു8.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് െബംഗളൂരു9.ടിഐഎഫ്ആർ മുംബൈ10.നാഷനൽ ബ്രെയിൻ റിസർച് സെന്റർ ഗുരുഗ്രാം11.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ12. രാജ്യത്തെ ഐസറുകൾ (6)13.ഐഐഎസ്ടി തിരുവനന്തപുരം, തുടങ്ങി ദേശീയതലത്തിലെ 33 ശ്രേഷ്ഠസ്ഥാപനങ്ങൾ ഈ ടെസ്റ്റിലെ സ്കോർ നോക്കി തിരഞ്ഞെടുപ്പു നടത്തുന്നു.
പ്രത്യേകതകൾ:
പ്രവേശന യോഗ്യതയുടെ കാര്യത്തിൽ സ്ഥാപനങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കു ബിഎസ്സി, പിഎച്ച്ഡിക്ക് എംഎസ്സി എന്നു പൊതുവേ പറയാം. പക്ഷേ ബിടെക്, എംടെക്, എംസിഎ മുതലായ യോഗ്യതയുള്ളവർക്കും ചില സ്ഥാപനങ്ങളിൽ പ്രവേശനമുണ്ട്.മാത്സ്, ഇലക്ട്രോണിക്സ്, ഒപ്റ്റോ–ഇലക്ട്രാണിക്സ്, അസ്ട്രോണമി തുടങ്ങിയ വിഷയങ്ങളിൽ ബിരുദം നേടിയവർക്കും അവസരങ്ങളുണ്ട്.
ഒരാൾക്ക് ഒരു പേപ്പർ മാത്രം
പല വിഷയങ്ങളിലും ഉപരിപഠന ഗവേഷണങ്ങളാകാമെങ്കിലും ജെസ്റ്റിൽ ഫിസിക്സ്, തിയററ്റിക്കൽ കംപ്യട്ടർ സയൻസ് എന്നീ രണ്ടു പേപ്പറുകളേയുള്ളൂ. ഇതിൽ ഒന്നിനു മാത്രമേ ഒരാൾക്ക് എഴുതാൻ സാധിക്കൂ.
ഓരോ സ്ഥാപനത്തിലും ഗവേഷണസൗകര്യമുള്ള വിഷയങ്ങളറിയുവാൻ അതതു സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്;
ജെസ്റ്റിൽ സ്കോർ നേടിയതു കൊണ്ടു മാത്രം, അപേക്ഷകന് റിസർച് ഫെലോഷിപ് കിട്ടില്ല. ഓരോ സ്ഥാപനവും പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്കു അതാതു സ്ഥാപനങ്ങളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ജെസ്റ്റ് സ്കോറിനു ഒരു വർഷക്കാലമേ, സാധുതയുള്ളൂ.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:www.jest.org.in