വിവിധ ലോ കോളേജുകളിൽ എൽ.എൽ.ബി. സ്പോട്ട് അഡ്മിഷൻ

Date:

spot_img

I.എറണാകുളം ഗവൺമെൻ്റ് ലോ കോളേജ്

എറണാകുളം ഗവ:ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 27-ന് രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (റ്റി.സി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ) 27 ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം തന്നെ ഫീസ് അടച്ച് പ്രവേശനം നേടേണ്ടതാണ്.

II.തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജ്

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എൽ.എൽ.ബി.(ത്രിവത്സരം)യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുളള രണ്ട് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബി യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുളള മൂന്ന് സീറ്റിലേക്കും, മുസ്ലീം കാറ്റഗറിയിൽ ഒഴിവുളള ഒരു സീറ്റിലേക്കും, 28ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും.

താൽപ്പര്യവുള്ള, റാങ്ക് ലിസ്റ്റിൽ പേരുളളവർക്ക് പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുളള എല്ലാ രേഖകൾ സഹിതം ഹാജരായി, മെറിറ്റനുസരിച്ച് പ്രവേശനം നേടാവുന്നതാണ്.

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്‌.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!