മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള സർക്കാർ – ഏയ്ഡഡ് – സ്വാശ്രയ കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ഒക്ടോബർ 21 വരെ സമയമുണ്ട്. സർക്കാർ – ഏയ്ഡഡ് കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കും ‘സ്വാശ്രയ കോളേജുകളിലെ 50 % മെറിറ്റു സീറ്റുകളിലേയ്ക്കുമാണ് ക്യാപ് രജിസ്ട്രേഷൻ.
www.cap.mu.ac.in എന്ന വെബ്സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മെറിറ്റ് സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. തുടങ്ങിയ എല്ലാ സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.
ഒക്ടോബർ 21ന് വൈകിട്ട് നാലുവരെ രജിസ്ട്രഷനും നിലവിൽ രജിസ്ടർ ചെയ്തവർക്ക്, അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. ഇപ്പോഴുള്ള ധാരണ പ്രകാരം, ആദ്യ അലോട്ട്മെന്റ് നവംബർ അഞ്ചിന് നടക്കും. ഒന്നാംവർഷ പി.ജി. ക്ലാസുകൾ നവംബർ 30ന് ആരംഭിക്കുമെന്നാണ്, പ്രതീക്ഷിക്കുന്നത്.