സംസ്ഥാനത്തെ കേരള-കോഴിക്കോട് സർവകലാശാല കളിൽ 2020-22 അക്കാദമിക വർഷ ബി.എഡ്. കോഴ്സിന്അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ ഓപ്ഷനുകൾ നൽകുമ്പോൾ സർക്കാർ -എയ്ഡഡ് -സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന കൂടി പരിശോധിക്കേണ്ടതാണ്. രണ്ടു വർഷ ദൈർഘ്യമുള്ള ഈ കോഴ്സിന് വലിയ ഡിമാൻ്റാണ്, ഈ അധ്യയന വർഷത്തിൽ കാണുന്നത്.
കോഴിക്കോട് സർവകലാശാല:
കോഴിക്കോട് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ് / എയ്ഡഡ് / സ്വാശ്രയ ട്രെയിനിങ് കോളേജുകൾ, കോഴിക്കോട് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലെ ടീച്ചർ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇപ്പോൾ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ഓൺലൈൻ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് :
www.cuonline.ac.in
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 12/10/2020
സംശയ ദുരീകരണങ്ങൾക്ക്:ഫോൺ: 0494 2407016, 2407017
കേരള സർവകലാശാല:
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ് / എയ്ഡഡ് / സ്വാശ്രയ ട്രെയിനിങ് കോളേജുകൾ, കേരള സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിലെ ബി.എഡ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് :
https://admissions.keralauniversity.ac.in
സംശയ ദുരീകരണങ്ങൾക്ക്; 8281883052
8281883053