കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം:2019-20 അദ്ധ്യയന വർഷം, ഇതേ സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റീന്യൂവലിന് ഇപ്പോൾഅവസരം നൽകിയിരിക്കുന്നത്.ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ – സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.
മുസ്ലീം, ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രിസ്ത്യാനികൾ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് അവസരമുള്ളത്.
കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് സ്വന്തം പേരിൽ, ഏതെങ്കിലുമൊരുദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:
http://dcescholarship.kerala.gov.in/dmw/ എന്ന വകുപ്പ് വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഒക്ടോബർ 30,
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്
2. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ്
3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്/മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
4. കുടുംബത്തിൻ്റെ വരുമാന സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 23020900471- 2300524