ടി.ടി.സി.യ്ക്ക് ബദലായി ആരംഭിച്ചിട്ടുള്ള ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷന് (ഡി.എൽ.എഡ്) അപേക്ഷിക്കാം

Date:

spot_img

സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. നേരത്തെ ടി.ടി.സി. എന്ന പേരിലറിയപ്പെട്ടിരുന്ന കോഴ്സിസിന് രൂപമാറ്റം സംഭവിച്ചതാണ്,ഡി.എൽ.എഡ്.ഇടക്കാലത്ത്,ഡി.എഡ്. എന്നറിയപ്പെട്ടിരുന്ന കോഴ്സാണ്, ഇപ്പോൾ ഡി.എൽ.എഡ്. എന്ന് അറിയപ്പെടുന്നത്.
സർക്കാർ/എയ്ഡഡ് മേഖലയിലെ 101 സ്ഥാപനങ്ങളിലേയ്ക്കും സ്വാശ്രയ മേഖലയിലെ 120 സ്ഥാപനങ്ങളിലേയ്ക്കുമാണ് പ്രവേശനം. രണ്ടിനും വേറെ വേറെ അപേക്ഷകൾ സമർപ്പിക്കണം. സ്വാശ്രയ മേഖലയിൽ 50% മാനേജുമെൻ്റ് സീറ്റുകളുണ്ട്. 

അടിസ്ഥാന യോഗ്യത:താഴെ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക്, സെപ്റ്റംബർ 18-ാം തീയ്യതി വരെ (18.9.2020) അപേക്ഷ നൽകാവുന്നതാണ്.. 

1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ.ഉൾപ്പടെ ഹയർ സെക്കൻ്ററി പരീക്ഷയ്ക്കു തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.

വിഷയാടിസ്ഥാനത്തിലെ സംവരണം:
ആകെയുള്ള ഡി.എൽ.എഡ്. സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽയോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. സേവ് എ ഇയർ (SAY) പരീക്ഷ എഴുതിയത് ഒരു ചാൻസായി തന്നെയാണ് പരിഗണിക്കുക. 

സംവരണാനുകൂല്യം:
പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക്, യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക്, പ്രവേശനത്തിന് സംവരണമുളളതിനൊപ്പം, യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. 

പ്രായപരിധി:
അപേക്ഷകർ ജൂലൈ 1, 2020 ന് 17 വയസ്സ് തികഞ്ഞവരും എന്നാൽ 33 വയസിൽ കൂടുതലുള്ളവരോ ആകാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും. നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ, അപേക്ഷ സ്വാഭാവികമായും നിരസിക്കപ്പെടും. 

അപേക്ഷാ രീതി:അപേക്ഷ, നിശ്ചിത ഫോമിൽ തന്നെ സമർപ്പിക്കണം. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഓഫിസുകളിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം,www.education.kerala.gov.inവൈബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. കോർട്ട് ഫീ സ്റ്റാമ്പിനു പകരം,  ”0202–01–ജനറൽ എജ്യുക്കേഷൻ–102–06” എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കിയാലും മതി. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. 

കോവിഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ ഈ വർഷം ഇമെയിലായും അപേക്ഷകൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ചതിനു ശേഷം സ്കാൻ ചെയ്ത് അതാതു വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ ഓഫീസിലേയ്ക്ക് മെയിലയക്കണം.എന്നാൽ പ്രവേശന സമയത്ത്, അപേക്ഷയുടെ ഒറിജിനൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,www.education.kerala.gov.inഎന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

error: Content is protected !!