കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനം

Date:

spot_img

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള 2020-21 അക്കാദമിക വർഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. 

ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

 നിലവിലെ വിജ്ഞാപനപ്രകാരം, ഓഗസ്റ്റ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും.ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ ഇതോടൊപ്പം ഓൺലൈൻ ആയി തന്നെ അപേക്ഷ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ്,ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 420 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ്. 

ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രേഖയും പകര്‍പ്പുകളും സര്‍വകരാശാലയിലേക്ക് അയക്കേണ്ടതില്ല. ഈ രേഖകള്‍ കൈയില്‍ സൂക്ഷിക്കണം. പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും.

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു മുൻപായി, ഏതു കോഴ്സിന് – ഏതു കോളേജിൽ ചേരണമെന്നതൊക്കെ ധാരണയാകണം.യൂണിവേഴ്സിറ്റിയ്ക്കു കീഴിലെ സർക്കാർ -എയ്ഡഡ് -സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;http://www.kannuruniversity.ac.in/

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!