2020-21 അക്കാദമിക വർഷത്തേയ്ക്ക്, കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ (സർക്കാർ, എയ്ഡഡ്, സ്വാശ്രയം) വിവിധ ഡിഗ്രി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിലവിലെ നിർദ്ദേശപ്രകാരം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2020 ആഗസ്റ്റ് 17 ആണ്.
യൂണിവേഴ്സിറ്റിയുടെ Centralised Allotment Process(CAP) വഴിയാണ് പ്രവേശന നടപടികൾ. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കാണ് CAP വഴി പ്രവേശനം ലഭിക്കുക. ഒരാൾക്ക് വിവിധങ്ങളായ 20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം.എല്ലാ രേഖകളും ഓൺലൈനായി തന്നെ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
കോഴ്സുകൾ, കോളേജുകൾ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. ഓൺലൈൻ ഫോം പൂരിപ്പിക്കുന്നതിനു മുൻപായി, ചേരാനുദ്ദേശിക്കുന്ന കോഴ്സും ചേരാനുദ്ദേശിക്കുന്ന കോളേജുകളുടെ മുൻഗണനാക്രമവും നിശ്ചയിക്കുന്നത് നല്ലതാണ്. EWS ഉൾപ്പടെയുള്ള സംവരണത്തിനർഹതയുള്ളവർ, ഇക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കേണ്ടതാണ്.അപേക്ഷകൾ, യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: