ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ (ദിവ്യാംഗ് ജൻ) വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം.നാലരവർഷമാണ് കോഴ്സുകളുടെ ദൈർഘ്യം
കോഴ്സുകൾ 1.ഫിസിയോതെറാപ്പി (BPT)2.ഓക്യുപ്പേഷണൽ തെറാപ്പി (BOT)
3.പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (BPO)ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ് ടു ജയിച്ചവർക്ക് ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി പ്രോഗ്രാമുകൾക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു ജയിച്ചവർക്ക് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചിലർ പ്രോഗ്രാമിനും ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഓരോ കോഴ്സിനും നിർബന്ധമായും പഠിച്ചിരിക്കേണ്ട നാലുവിഷയങ്ങൾക്ക് ഓരോന്നിലും പ്രത്യേകം ജയിച്ച് നാലിനുംകൂടി മൊത്തം 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.സംവരണവിഭാഗക്കാർക്ക് 5 % മാർക്കിളവുണ്ട്..
പ്രായപരിധി:
31.12.2020-ന് 17 വയസ്സ് ഉണ്ടാകണം. ഉയർന്ന പ്രായപരിധി 23 വയസാണ്. എന്നാൽ,സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
പ്രവേശന പരീക്ഷ:നിലവിലെ പ്ലാൻ അനുസരിച്ച്, എല്ലാ ബിരുദ കോഴ്സുകൾക്കും,പൊതുപ്രവേശനപരീക്ഷ ഓഗസ്റ്റ് ഒമ്പതിന് ഡൽഹിയിൽ വെച്ച് നടത്തും. അപേക്ഷ ഓൺലൈനായി ജൂലായ് ഒമ്പതുവരെ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: www.iphnewdelhi.in/