എങ്ങിനെ ലോക്കോ പൈലറ്റാവാം

Date:

spot_img

വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ പൈലറ്റ്. സ്ത്രീകൾക്കടക്കം ശോഭിയ്ക്കാവുന്ന ഒരു ജോലി മേഖല കൂടിയാണ്, ലോക്കോ പൈലറ്റിന്റേത്.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും കാഴ്ചശക്തിയുമുള്ള നിർദ്ദിഷ്ട യോഗ്യതക്കാർക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത:റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജോലിക്കപേക്ഷിക്കാൻ, മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി നിർബന്ധമായും വേണം. ഒപ്പം, നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി/എസ്.സി.വി.ടി അംഗീകൃത, ഐ.ടി.ഐ. യോഗ്യത ഉണ്ടാവണം. അല്ലെങ്കിൽ, ആ ട്രേഡിലെ ‘കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റീസ്ഷിപ്പ്’ യോഗ്യതയുള്ളവരേയും പരിഗണിക്കും. നിർദിഷ്ട വിഷയങ്ങളിൽ ഡിപ്ലോമയോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും റെയിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഏതൊക്കെ ട്രേഡുകാർക്ക് ലോക്കോ പൈലറ്റാകാം:
ഇലക്ട്രീഷ്യൻ/ ഇലക്‌ട്രോണിക്സ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എഞ്ചിൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് /മെഷിനിസ്റ്റ് / മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മിൽ റൈറ്റ് മെയിൻറനൻസ് മെക്കാനിക് /മെക്കാനിക് റേഡിയോ & ടി വി/റഫ്റ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്/ട്രാക്ടർ മെക്കാനിക്/ടേർണർ/ വയർമാൻ / ആർമേച്ചർ & കോയിൽ വൈൻഡർ എന്നിവർക്കും മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമയോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാപരിശീലനം :
കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച്‌, റെയിൽവെ യിലെ വിവിധ പരീക്ഷകൾക്കുള്ള പരിശീലന സ്ഥാപനങ്ങളുണ്ട്.ഹൈദരാബാദ്, സെക്കന്തരാബാദ് കേന്ദ്രീകരിച്ച്, രാജ്യാന്തര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളുമുണ്ട്.


ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
Phone: 9497315495

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...
error: Content is protected !!