കോറോണക്കാലത്തെ ആത്മീയത

Date:

spot_img

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ ‘സിദ്ധാർത്ഥ’ എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ ബുദ്ധനെ കണ്ടുമുട്ടുന്നു. സിദ്ധാർത്ഥന്റെ സുഹൃത്താക്കട്ടെ ബുദ്ധനെ അനുഗമിക്കുവാൻ തയ്യാറാകുമ്പോൾ സിദ്ധാർത്ഥൻ അതിനു മടിച്ചു നിൽക്കുന്നു. അതിനു കാരണമായി അയാൾ പറയുന്ന മറുപടി എപ്രകാരമാണ് “……… ഞാൻ ഒരാളെ കണ്ടു. ഞാൻ വണങ്ങേണ്ടാതായ ഒരാളെ മാത്രം…. എന്നാൽ തപചര്യകളിയോ വേദങ്ങളിലോ യോഗസാധന മന്ത്രതന്ത്ര വിധികളിലോ തത്വ സംഹിതകളിലോ ഞാൻ ഇനി അഭയം തേടുന്നില്ല, അഭ്യസിക്കുന്നുമില്ല. ഞാൻ എന്നിൽ നിന്നും പഠിക്കും ഞാൻ എനിക്കു തന്നെ ശിഷ്യനായിരിക്കും. ” ഈ നോവൽ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയവും ഏതാണ് :

“If you see a Budha on the roadside, Kill Him first… !!! ” കേൾക്കുമ്പോൾ ഒരല്‌പം വിചിത്രമായി തോന്നാം. പക്ഷേ അതാണ് വാസ്തവം. “…… because the real Budha resides within You…”

കൊറോണ ഭീതി മൂലം ആരാധനാ ആലയങ്ങൾ ഓരോന്നായി അടക്കപെടുകയും ആചാര അനുഷ്ഠാനങ്ങൾ താൽക്കാലികമായി ആണെകിൽപോലും നിർത്തലാക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ‘സിദ്ധാർത്ഥ ‘ ഉയർത്തുന്ന ആത്മീയതയ്ക്കു ഒരൽപ്പം പ്രസക്തി ഉണ്ട് എന്നു വേണം കരുതാൻ. കെ. പി. അപ്പന്റെ ഒരു നിരീക്ഷണം ഉണ്ട് “മനുഷ്യൻ ഇന്നു ദേവാലയങ്ങളോട് കൂടുതൽ അടുക്കുകയും എന്നാൽ ദൈവത്തിൽ നിന്നും അകലുകയും ചെയ്യുന്നു എന്നു. ” ദേവാലയ കേന്ദ്രികൃതം മാത്രമായ ഒരു ആത്മീയത ഒരു നല്ല സൂചനയില്ല നമുക്കു നല്കുന്നത്. അങ്ങെനെയെങ്കിൽ ദേവാലയങ്ങൾക്കും ആരാധനാ അനുഷ്ഠാനങ്ങൾക്ക് ഒരു വിശ്രമം നല്ലതാണു. കാരണം പുറത്തുള്ള ദൈവ സങ്കൽപ്പത്തേക്കാൾ അകത്തുള്ള ഈശ്വര സാന്നിധ്യത്തെ അന്വേഷിക്കാനും കണ്ടെത്താനുമുള്ള വലിയ ഒരു സാധ്യത ഈ കൊറോണക്കാലം നമുക്കു തരുന്നുണ്ട്.

“ദൈവ രാജ്യം നിങ്ങളുടെ ഉള്ളിൽ തന്നേ ആണ്” എന്നു ക്രിസ്തു പറയുമ്പോഴും ‘അഹം ബ്രഹ്മാസ്മി'(ബ്രഹ്മൻ ഞാൻ ആണ് ) എന്നു ഹൈന്ദവ തത്വ ശാസ്ത്രം പറഞ്ഞു വയ്ക്കുമ്പോഴും “പരമ കാരുണികനായ അല്ലാഹുവിന്റെ ഇരിപ്പിടമാണ് നിന്റെ ഹൃദയം ” എന്നു നബി വചനം ഓതുമ്പോഴും ഈ ഒരു ആത്മീയ ദർശനം തന്നെ ആണ് നമുക്ക് കാണാൻ കഴിയുക. പറഞ്ഞു വരുന്നത് മതങ്ങൾക്കു ഒരു അതീന്ദ്രിയമായ ആത്മീയ തലം (Transcendental Sprituality )മാത്രമല്ല മറിച്ചു ഒരു അന്തർവർത്തിയായ (Immanent Spirituality) കൂടി ഉണ്ട് എന്നാണ്.

ദേവാലയ -പൗരോഹിത്യ കേന്ദ്രികൃതമായി വളർന്നു വന്ന ഒരു മത സങ്കൽപ്പത്തിൽ വ്യക്തി കേന്ദ്രികൃതമായ ആത്മീയതയ്ക്കു ഒരൽപം മങ്ങൽ ഏറ്റിരിക്കാം അതു ശരി തന്നെ. എന്നാലും പുറത്തു ക്ഷേത്രങ്ങളും പള്ളികളും മഹലുകളുമെല്ലാം അടഞ്ഞു കിടക്കുന്ന ഈ നാളുകളിൽ അകത്തേക്ക് ഒന്ന് നോക്കുന്നത് നല്ലതാണു. അവിടെ തുറന്നു കിടക്കുന്നുണ്ട് ശ്രീകോവിലും സക്രാരിയും കബ്ബയുമൊക്കെ.
അതുകൊണ്ടു…

I You See a Christ on the Road side kill him first….

If You see Krishna on the road side kill him first…. or

If you see a Prophet on the road side kill Him first…

Because they are really resides Within You…. !!!

നൗജിൻ വിതയത്തിൽ

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...
error: Content is protected !!