ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(CMI) പ്രവേശനം

Date:

spot_img

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(CMI) വിവിധ ബിരുദ – ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ് 15ന് രാവിലെയും ഉച്ചയ്ക്കുമായാണ് പ്രവേശന പരീക്ഷ നടത്തുന്നത്.

I.ബിരുദ പ്രോഗ്രാമുകൾ:
1.B.Sc. (Hons.) in Mathematics and Computer Science (3 year course).
2.B.Sc. (Hons.) in Mathematics and Physics (3 year course).

II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ:
1.M.Sc. in Mathematics.
2.M.Sc. in Computer Science.
3.M.Sc. in Data Science.

III.ഗവേഷണ പ്രോഗ്രാമുകൾ:
1.Ph.D. in Mathematics.
2.Ph.D. in Computer Science.
3.Ph.D. in Physics.

കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. സയൻസ് ഒളിമ്പ്യാഡിൽ മികവുകാട്ടിയവർ ബി.എസ്.സി. പ്രോഗ്രാമിലേയ്ക്കുള്ള എൻട്രൻസും ജസ്റ്റ് (ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് )യോഗ്യത നേടിയ ഫിസിക്സ്, കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ, നാഷണൽ ബോർഡ് ഫോർ ഹയർ  മാത്തമാറ്റിക്സ് ഫെല്ലോഷിപ്പുള്ള മാത്തമാറ്റിക്സ് വിദ്യാർത്ഥികൾ എന്നിവരെ പിഎച്ച്.ഡി.പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:-https://www.cmi.ac.in/

✍ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!