ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു ശേഷം പേഴ്സണൽ ഇന്റർവ്യൂ (PI) ,റിട്ടൺ എബിലിറ്റി ടെസ്റ്റ് (WET) എന്നിവയുണ്ടാകും.
പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇപ്പോൾ പരീക്ഷയെഴുതുന്നവർക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പത്താം തരത്തിലും പ്ലസ് ടുവിലും കുറഞ്ഞത് 60% മാർക്കെങ്കിലും കുറഞ്ഞത് നേടിയിരിക്കണമെന്ന നിബന്ധനയുണ്ട്.
പ്രവേശനം ലഭിച്ച്, 15 ടേമുകൾ ഉള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ., എം.ബി.എ. ഇരട്ട ബിരുദം നൽകും. ആദ്യ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് ബി.ബി.എ. ബിരുദത്തിന് അർഹതയുണ്ട്.
അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്;
023-61306238ipmrohtakhhelpdesk@gmail.com
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം :-https://www.iimrohtak.ac.in/
റോത്തഖിലെ (ഹരിയാന) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാം
Date: