നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.സി.എ. പഠനത്തിന് NIMCET

Date:

spot_img

രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.

1.Agartala 
2.Allahabad
3.Bhopal
4.Calicut
5.Jamshedpur
6.Kurukshetra
7.Raipur
8.Surathkal
9.Tiruchirappalli
10.Warangal

മാത്തമാറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ മുഖ്യവിഷയമായോ ഉപവിഷയമായോ ബിരുദം പൂർത്തിയാക്കിയവർക്കും ഇപ്പോൾ അവസാനവർഷ പരീക്ഷയെഴുതുന്നവർക്കുമാണ് അവസരം.മെയ് 31നാണ് പ്രവേശനപരീക്ഷ. കേരളത്തിൽ, കോഴിക്കോട് മാത്രമാണ് പരീക്ഷാ കേന്ദ്രം.

NIMCET 20 എന്ന ഒരൊറ്റ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, 10 എൻ.ഐ.ടി.കളിലേയ്ക്കും പ്രവേശനം. സംസ്ഥാനങ്ങൾ തിരിച്ച് ക്വോട്ടയില്ലെന്നതും ആകെ സീറ്റുകൾ 900 ൽ താഴെയാണെന്നതും   പ്രവേശനത്തിനു അവശ്യം വേണ്ട രാജ്യാന്തര മികവിനെ കാണിക്കുന്നു. അതു കൊണ്ട് തന്നെ  വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്ലേസ്മെന്റ് ഉറപ്പാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം:https://nimcet.in/

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!