സന്തോഷിക്കാൻ ആഗ്രഹിക്കാത്തതായി ആരാണുള്ളത്?എന്നിട്ടും പലപ്പോഴും സന്തോഷങ്ങളിൽ നിന്ന് പലരും എത്രയോ അകലത്തിലാണ്. ജീവിതത്തിൽ സന്തോഷിക്കാൻ കഴിയുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും വലിയൊരു കാര്യം തന്നെയാണ്. എന്നാൽ ബാഹ്യമായ ചില ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. ഇത് ശരിയല്ല. ജീവിതത്തോട് നാം പുലർത്തുന്ന മനോഭാവവും സമീപനവുമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണങ്ങൾ. സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതും സന്തോഷത്തിന്റെ നല്ല വഴികൾ കണ്ടെത്തുന്നതും നമ്മെ സന്തുഷ്ടരായ മനുഷ്യരാക്കി മാറ്റും. ഇതാ സന്തോഷം കണ്ടെത്താനുള്ള ചില മാർഗങ്ങൾ.
പഠിക്കുക.
വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാകുമ്പോഴും എവിടെയെങ്കിലുമൊക്കെ നമുക്ക് ചില നല്ല വശങ്ങൾ കണ്ടെത്താൻ കഴിയണം. ഉദാഹരണത്തിന്, ഒരു സൂര്യോദയം കാണുമ്പോഴും മഴ നനയുമ്പോഴും നിലാവിൽ നടക്കുമ്പോഴുമെല്ലാം ഉള്ളിലെ ക്രിയാത്മകത ഉണരുന്നതായി നാം അറിയുന്നുണ്ട്. ഇത്തരം ബാഹ്യമായ ഘടകങ്ങൾ ഉള്ളിലേക്ക് തിരിയാനും അവിടെ സ്വന്തം നന്മകൾ കണ്ടെത്താനും സഹായിക്കും. നിങ്ങളുടെ നന്മകളെ മറ്റാരും കണ്ടെത്തി പറയുന്നില്ലെങ്കിലും സാരമില്ല, നിങ്ങളെങ്കിലും അത് കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
മുഖത്തെ സന്തോഷവും ജീവിതത്തോടുള്ള പോസിറ്റീവായ കാഴ്ചപ്പാടുമാണ് നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നത്. മൂടിക്കെട്ടിയ മുഖവും നിരാശാഭരിതമായ കാഴ്ചപ്പാടും നിങ്ങളെ എല്ലാവരിൽ നിന്നും അകറ്റുകയേയുള്ളൂ. ചുറ്റിനും ആരൊക്കെയോ കൂട്ടുകൂടാനും കൂടെ നടക്കാനും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലൊരു കാര്യമല്ലേ?