ആത്മവിശ്വാസത്തിലേക്ക് പത്തുപടികൾ

Date:

spot_img

പരിധിയില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഈ ലോകത്ത് ആരും
ജനിച്ചുവീഴുന്നില്ല. ആത്മവിശ്വാസമില്ലായ്മ കൊണ്ട്  പലരും
തട്ടിതടഞ്ഞുവീണിട്ടുള്ള ലോകം കൂടിയാണ് ഇത്.

പൊട്ടിയ  കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിന് തുല്യമാണ് കുറഞ്ഞ ആത്മാഭിമാനം കൊണ്ട്  ജീവിച്ചുപോകുന്നത് എന്നാണ്  മഹാന്മാരുടെ അഭിപ്രായം. പരിധിയില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഈ ലോകത്ത് ആരും ജനിച്ചുവീഴുന്നില്ല.

ആത്മവിശ്വാസമില്ലായ്മ കൊണ്ട്  പലരും തട്ടിതടഞ്ഞുവീണിട്ടുള്ള ലോകം കൂടിയാണ് ഇത്. ഇന്ന് ആത്മവിശ്വാസത്തോടെ നമ്മോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പലർക്കും ആത്മവിശ്വാസം കുറവായിരുന്ന ഒരു കാലം കൂടിയുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ട് അവർ ആത്മവിശ്വാസത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇങ്ങനെയൊരു വിജയത്തിലെത്താൻ നാം എന്തു ചെയ്യണം?

നിങ്ങൾക്ക് എന്താകണോ അതിനെ വിഷ്വലൈസ് ചെയ്യുക
മനസ്സിൽ ഗർഭം ധരിക്കുന്നതെന്തോ അത് നമുക്ക് നേടാനാവും എന്ന് നെപ്പോളിയൻ ഹിൽ പറയുന്നു. നിങ്ങളുടെ സ്വപ്നം എന്താണോ നിങ്ങൾ ആരായിത്തീരാനാണ് ആഗ്രഹിക്കുന്നത് എന്താണോ അത് സങ്കല്പിക്കുക. നിരന്തരമായി ആ സ്വപ്നങ്ങളെ വിഷ്വലൈസ് ചെയ്യുമ്പോൾ ആ ലക്ഷ്യം നിങ്ങൾക്ക് നേടാൻ സാധിക്കും

ഉറച്ച തീരുമാനമെടുക്കുക
ഒരാൾ അവനവനെക്കുറിച്ചു തന്നെയുള്ള ഉറച്ച തീരുമാനമെടുക്കുന്നത് വളരെ ശക്തിദായകമാണ്. നിങ്ങൾ നിങ്ങളെക്കുറിച്ച് തന്നെ ഉറച്ച തീരുമാനങ്ങളെടുക്കുക.
നിങ്ങൾ ഭയപ്പെടുന്നതെന്തോ അത് ഒരു തവണ ചെയ്യുക

നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വ്യക്തിയാണ് നിങ്ങൾ. നേടാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നവയെ  നിങ്ങൾക്ക് നേടാൻ കഴിയും. അതിന് തടസമായി നില്ക്കുന്നത് നിങ്ങളിലെ ഭയമാണ്. നിങ്ങളുടെ വിജയത്തെ തടസ്സപ്പെടുത്തുന്ന ആ ഘടകത്തെ പ്രത്യേകതയെ നിങ്ങൾ മറികടക്കുക. എന്താണോ ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ വിചാരിക്കുന്നത് അത് ചെയ്തുതുടങ്ങുക.

സ്വയം ആത്മവിമർശകനും ചോദ്യകർത്താവുമാകുക
സ്വയം ചോദ്യങ്ങൾ ചോദിക്കുക, നിങ്ങൾ തന്നെ നിങ്ങളുടെ വിമർശകനാകുക. എവിടെയാണ് നിങ്ങളുടെ പോരായ്മ, എവിടെയാണ് നിങ്ങളുടെ കഴിവുകൾ. പോരായ്മകളെ നികത്താൻ എന്തുചെയ്യണം. കഴിവുകൾ എങ്ങനെ വികസിപ്പിച്ചെടുക്കണം? സ്വന്തം അംഗീകാരമില്ലാതെ ഒരാൾക്കും സുരക്ഷിതനാവാൻ കഴിയില്ല എന്നതാണ ്സത്യം.

വെല്ലുവിളികൾ ഏറ്റെടുക്കുക.
കഴിയില്ലെന്ന് മറ്റുള്ളവരോ നിങ്ങൾ തന്നെയോ പറയുന്ന കാര്യങ്ങൾ വെല്ലുവിളി പോലെ ഏറ്റെടുക്കുക സ്വന്തം അനുവാദമില്ലാതെ ഒരാൾക്കും അപകർഷതയുണ്ടാവില്ല.

പരാജയങ്ങളെ മറക്കുക, വിജയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക
പലരും പോയ പരാജയങ്ങളെ പ്രതി കണ്ണീരൊഴുക്കുന്നവരാണ്. പരാജയങ്ങളെക്കുറിച്ചുള്ള ചിന്ത ആത്മവിശ്വാസമില്ലാത്തവരായി മാറ്റും. എന്നാൽ വിജയങ്ങളെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്നവർക്ക് ആത്മവിശ്വാസം ഇരട്ടിയായിരിക്കും. കാരണം ജീവിതത്തിൽ നിന്ന് നിഷേധാത്മകത ഇറക്കിവിട്ടിരിക്കുന്നവരാണ് അവർ.

ആരെയെങ്കിലുമൊക്കെസഹായിക്കുക
മറ്റുള്ളവരെ സഹായിക്കുന്നവരിൽ എല്ലാം ആത്മവിശ്വാസമുണ്ടായിരിക്കും.

സ്വയം പരിഗണിക്കുക
ഒരാൾ സ്വയം പരിഗണിക്കുന്നത് ഒരിക്കലും സ്വാർത്ഥതയല്ല. ആത്മവിശ്വാസം എപ്പോഴും ശാരീരികമായ ആരോഗ്യവും മാനസികാരോഗ്യവും കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഉറപ്പുവരുത്തുന്നത് നല്ലതാണ്. അത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.

വ്യക്തിപരമായ അതിരുകൾ സൃഷ്ടിക്കുക
നിങ്ങളുടെ ജീവിതത്തെ നിർവചിക്കേണ്ടത് മറ്റാരുമല്ല. നിങ്ങൾ തന്നെയാണ്. അതുകൊണ്ട് മറ്റുള്ളവരെ നിങ്ങളുടെ അതിരുകളെ ആദരിക്കാനും  ബഹുമാനിക്കാനും പഠിപ്പിക്കുക.

മറ്റുള്ളവരെ തുല്യരായി കാണുക.
അയാൾ എന്നെക്കാൾ മികച്ചതാണ് എന്ന ധാരണയാണ് പലരുടെയും ആത്മവിശ്വാസം കുറയ്ക്കുന്നത്. ഇത് ശരിയല്ല. എല്ലാവരും നിങ്ങളെപോലെ തന്നെയാണ്. ചിലപ്പോൾ നിങ്ങൾക്കില്ലാത്ത കഴിവ് അയാൾക്കുണ്ടായിരിക്കും. പക്ഷേ അയാൾക്കില്ലാത്ത കഴിവു നിങ്ങൾക്കുമുണ്ടല്ലോ. നിങ്ങളെക്കാൾ മറ്റെയാൾ കൂടുതൽ അർഹനാണ് എന്ന ചിന്ത മനസ്സിൽ നിന്ന് ഒഴിവാക്കുക.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!