- വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.
- വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.
- പുതിയ വീട്ടില്‍ സ്വന്തം വീട്ടുകാരെ ഉയര്‍ത്തിക്കാട്ടിയും, ആ വീട്ടിലെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയും സംസാരിക്കാതിരിക്കുക.
- ഭര്‍തൃഗൃഹത്തിലെ നന്മകളെ അംഗീകരിക്കുക.
- ആഗ്രഹിച്ചതനുസരിച്ചുള്ള ഭര്‍ത്താവിനെയല്ല തനിക്ക് കിട്ടിയതെന്ന് പരിതപിക്കാതിരിക്കുക. ഭര്‍ത്താവിന്റെ ചെറിയ കുറ്റങ്ങളെപ്പോലും ഊതിപ്പെരുപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക.
- അയല്‍വീട്ടുകാരോട് ഭര്‍തൃവീട്ടുകാരുടെ പോരായ്മകള്‍ വിവരിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ വിശ്വസ്തര്‍ എന്ന് കരുതി ചിലരോട് പറയുന്ന അഭിപ്രായങ്ങള്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന വസ്തുത മറക്കാതിരിക്കുക.
- സ്വന്തം പോരായ്മകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.
- ഭര്‍ത്താവിനോട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പോരായ്മകള്‍ എണ്ണിനിരത്താതിരിക്കുക.
- മറ്റുള്ളവരെ കൂടുതല്‍ ഉപദേശിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, തുടര്‍ച്ചയായ ഉപദേശം മിക്ക വ്യക്തികളും തങ്ങളുടെ പോരായ്മകളുടെ വ്യാഖ്യാനമായി തെറ്റിധരിച്ചെക്കാം.
- നിലവിലുള്ള നന്മകള്‍ക്ക് ദൈവത്തോട് നന്ദി പറഞ്ഞു നിത്യജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുക.
- നിസ്സാരകാര്യങ്ങളെ ഊതിപ്പെരുപ്പിച്ചു കാണിച്ച് ഭര്‍ത്താവിനോടോ, കുടുംബാംഗങ്ങളോടോ വഴക്കുണ്ടാക്കി സ്വന്തം വീട്ടില്‍ പോയി താമസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- എല്ലാവിധ പ്രശ്നങ്ങളോടും ക്രിയാത്മക സമീപനം പാലിക്കുക.
പുതുതായി വിവാഹിതയായ വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Date: