നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍നിന്നും നമുക്ക് മോചനം നേടാന്‍ കഴിയുന്നു.
നാല്‍പ്പത് കഴിഞ്ഞാല്‍ ഈ പറയുന്ന ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം കൊടുക്കണം:-
- ഓട്സ് – ഓട്സില്‍ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാന്‍ കഴിയുന്ന ബീറ്റാഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഓട്സ് ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ അഞ്ചുമുതല്‍ പത്ത് ശതമാനം വരെ കുറയുന്നു.
- ചെറി – ചെറിയ്ക്ക് വാതരോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്നു. ആന്‍റി ഓക്സിഡന്റായ അന്താസൈനീന്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണ ഒരു ഡസന്‍ ചെറിപ്പഴങ്ങളോ, പഞ്ചസാര ചേര്‍ക്കാതെ അതിന്റെ ജ്യൂസോ കഴിക്കുക.
- ബദാം – ഇത് കൊളസ്ട്രോള്‍ കുറയാന്‍ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലര്‍ത്താതെ കഴിക്കുന്നതാണ് ഉത്തമം.
- സോയാബീന്‍സ് – ഇസോഫല്‍ വാഗോസ് എന്ന പദാര്‍ത്ഥം സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവവിരാമമുണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. ആഴ്ചയില്‍ നാലോ അഞ്ചോ തവണ സോയാബീന്‍സ് കഴിക്കുക.
- പാല്‍ – അമ്പത് വയസ്സ് കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാനുള്ള കഴിവ് പാലിനുണ്ട്. ചായയിലും, കാപ്പിയിലും പാല്‍ ചേര്‍ത്ത് കഴിച്ചാലും മതിയാകും.
- തക്കാളി – തക്കാളിയില്‍ ലിക്കേപീല്‍ എന്ന ആന്‍റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സെല്ലുകളുടെ വ്യാപനവും, ആര്ത്രൈറ്റിസും തടയാന്‍ ഇതിനു കഴിയുന്നു. ഏത് രീതിയിലായാലും വേവിച്ചു കഴിക്കുക.
- ചിക്കന്‍ – പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കന്‍. ശരീരഭാരം നിയന്ത്രിക്കാനും പേശികള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു.