നെഞ്ചെരിച്ചില്‍ ശമനമേകാന്‍ മാര്‍ഗ്ഗങ്ങള്‍

Date:

spot_img

നെഞ്ചെരിച്ചില്‍ വരാതിരിക്കാനും, വന്നാല്‍ അതിനെ ശമിപ്പിക്കാനുമുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-

  • നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോള്‍ ഉടന്‍തന്നെ ഒരു വാഴപ്പഴമോ, അതല്ലെങ്കില്‍ ആപ്പിള്‍ ജ്യൂസോ കഴിച്ചാല്‍ അല്‍പ്പം ആശ്വാസം കിട്ടും.
  • കുപ്പിയില്‍ അടച്ചുവെച്ച ശീതളപാനീയങ്ങള്‍ വാങ്ങിക്കഴിക്കാതിരിക്കുക.
  • രാത്രി കിടക്കുന്നതിനു മുമ്പായി വെള്ളം ചേര്‍ത്ത പാല്‍ മിതമായ ചൂടോടുകൂടി കുടിക്കാം.
  • ഭക്ഷണം കഴിച്ചയുടന്‍തന്നെ കിടക്കരുത്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ കിടക്കാവൂ. അത്താഴം കഴിച്ചു അല്‍പനേരം ഉലാത്തുന്നതും നല്ലതാണ്. 
  • നെഞ്ചെരിച്ചിലുള്ളപ്പോള്‍ ഒരിക്കലും സോഡ കുടിക്കരുത്. അത് നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കയേയുള്ളൂ.
  • വലിയ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവാനുള്ള പ്രധാന കാരണം. അതുകൊണ്ട് സമയാസമയം അല്‍പ്പമെങ്കിലും ഭക്ഷണം കഴിക്കുക.
  • ഉപ്പിലിട്ടത്, അച്ചാര്‍, എരിവ് അധികമുള്ള ചമ്മന്തി, വിനിഗര്‍, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കുക. 
  • കോഴിയിറച്ചി, മീന്‍, മുട്ടയുടെ വെള്ള എന്നിവ കഴിക്കാം. എന്നാല്‍ അത് എണ്ണയില്‍ പൊരിച്ചു കഴിക്കരുത്. 
  • പുതിനയുടെ ഇല തിളപ്പിച്ച വെള്ളത്തിലിട്ടു ഭക്ഷണശേഷം കുടിക്കുന്നത് നല്ലതാണ്.
  • ഭക്ഷണം കഴിച്ചയുടന്‍ നെഞ്ചെരിയുന്നതായി തോന്നുന്നുവെങ്കില്‍ അല്‍പ്പം ശര്‍ക്കര കഴിച്ചാല്‍ എരിച്ചലടങ്ങും. അതുപോലെ ചെറുനാരങ്ങ, ബദാം, തൈര് എന്നിവയും നല്ല ഫലമേകും. 
  • മുരിങ്ങയ്ക്ക, കാബേജ്, ബീന്‍സ്, പട്ടാണി, സവോള എന്നിവ വേവിച്ചു കഴിക്കാം. 
  • രാത്രികാലത്ത് നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടാല്‍ വയറുനിറയെ വെള്ളം കുടിക്കരുത്. മൂന്നു സ്പൂണ്‍ ഇഞ്ചിനീര് ഇടവിട്ട്‌ രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. എരിവും പുളിയും കൊഴുപ്പുമില്ലാത്ത ഭക്ഷണം മിതമായ തോതില്‍ കഴിച്ചാല്‍തന്നെ രാത്രി നെഞ്ചെരിച്ചില്‍ ഉണ്ടാവില്ല.
  • മദ്യപാനവും, പുകവലിയും പാടെ ഉപേക്ഷിക്കുക. 
  • വയറ്റില്‍ ഒരു പങ്കു ഭക്ഷണം, ഒരു പങ്ക് വെള്ളം, ഒരു പങ്ക് കാലിയിടം ഇങ്ങനെ ആയിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നെഞ്ചെരിച്ചില്‍ മാത്രമല്ല ഒരു രോഗവും അടുക്കുകയില്ല.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!