- പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.
- ഒരുപിടി കറുത്ത മുന്തിരിയുടെ നീരെടുത്ത് അര ടീസ്പൂണ്‍ വിനാഗിരിയും, നാല് ടീസ്പൂണ്‍ പനിനീരും ചേര്‍ത്ത് കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പുനിറം മാറും.
- പച്ച വാഴയ്ക്ക പല്ലില്‍ ഉരച്ച ശേഷം ഉപ്പുപൊടി കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന്റെ തിളക്കം കൂടും.
- കട്ടത്തൈര് ആഴ്ചയിലൊരിക്കല്‍ മുടിയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ അധികമുള്ള എണ്ണമയം കുറയും.
- കോഴിമുട്ടയുടെ വെള്ളക്കരു പതിവായി തലയില്‍ മസാജ് ചെയ്തശേഷം കുളിച്ചാല്‍ മുടി തഴച്ചു വളരും.
- കടുക്കാത്തോട് മോര് ചേര്‍ത്തരച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ തേച്ചാല്‍ താരന്‍ ഇല്ലാതായി മുടി ഇടതൂര്‍ന്നു വളരും.
- കാല്‍ കപ്പ് പാലും, രണ്ടു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ ഒലിവെണ്ണയും യോജിപ്പിച്ച് കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് കാലില്‍ പുരട്ടുക. കുളിക്കുമ്പോള്‍ കാലില്‍ സോപ്പ് പതപ്പിച്ച് പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരസിയാല്‍ കാലിലെ രോമങ്ങള്‍ നീങ്ങി ഭംഗിയാകും.
- ഒരു നുള്ള് പടിക്കാരം ഒരു കോഴിമുട്ടയുടെ വെള്ളയില്‍ പതപ്പിച്ച് കൈകളില്‍ പുരട്ടിയാല്‍ കൈകള്‍ മൃദുവാകും.കൈകളുടെ നിറവും കൂടും.
- രക്തചന്ദനം, രാമച്ചം എന്നിവ ഒരുമിച്ച് അരച്ച് കുഴമ്പാക്കി പനിനീരില്‍ ചാലിച്ച് കൈമുട്ടുകളില്‍ പുരട്ടിയാല്‍ കറുപ്പുനിറം പൂര്‍ണ്ണമായും മാറും. കൈകള്‍ക്ക് മാര്‍ദ്ദവവും ലഭിക്കും.
- നൂറ്റിയിരുപത്തിയഞ്ചു ഗ്രാം കോലരക്ക് പൊടിച്ചു കിഴികെട്ടി അര ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് പകുതി വറ്റിയാല്‍ ഞെക്കിപ്പിഴിഞ്ഞു നീരെടുക്കുക. ഇത് പാദങ്ങളില്‍ പുരട്ടിയാല്‍ ചര്‍മ്മം വിണ്ടുകീറല്‍, ആണി, കാലിന്റെ പുറ്റ് എന്നിവ അകറ്റി പാദത്തിനു ഭംഗി നല്‍കുന്നു.
- കാല്‍കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് കുളിക്കുന്നതിനു മുമ്പ് കാലുകളിലും, പാദങ്ങളിലും പുരട്ടണം. അര മണിക്കൂറിനു ശേഷം കുളിക്കുക. ഇത് കാലുകളും പാദങ്ങളും ഭംഗിയാക്കും.
ബ്യൂട്ടി ടിപ്സ്
Date: