പല്ലുകളുടെ ആരോഗ്യത്തിന്

Date:

spot_img

ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ ചിരിയ്ക്ക് ആത്മവിശ്വാസം കൂട്ടും. പല്ലുകളുടെ ആരോഗ്യവും, ഭംഗിയും നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍:-

  • മധുരം കഴിക്കുന്നത് കഴിവതും കുറയ്ക്കുക. മധുരമുള്ള ആഹാരങ്ങള്‍ കഴിച്ചശേഷം വായില്‍ വെള്ളം കൊണ്ട് നന്നായി കുലുക്കുഴിഞ്ഞു കഴുകണം. ചുവന്ന വൈന്‍ പോലെ നിറമുള്ള പാനീയങ്ങള്‍ കുടിച്ചു കഴിഞ്ഞും വായ കഴുകാന്‍ മറക്കരുത്. ഇല്ലെങ്കില്‍ പല്ലിനു നിറവ്യത്യാസം ഉണ്ടാകാം.
  • ജ്യൂസും മറ്റു പാനീയങ്ങളും സ്ട്രോ ഉപയോഗിച്ച് കുടിക്കുക.
  • പല്ലിന്റെ വെണ്മയ്ക്കും ബാക്ടീരിയകളെ അകറ്റാനും ഫ്ലൂറൈഡ് ഉള്ള ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുക.
  • നഖം കടിക്കുന്ന ശീലം പാടെ കളയുക. ഇത് പല്ലില്‍ പോടുകളും പൊട്ടലുമുണ്ടാക്കും.
  • ടൂത്ത് ബ്രഷ് മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ബ്രഷ് ഇടയ്ക്ക് ചൂടുവെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നാരുകളുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
  • ബ്രഷ് 45 ഡിഗ്രിയില്‍ ചരിച്ചു പിടിച്ചു വൃത്താകൃതിയില്‍ പല്ല് തേയ്ക്കുന്നതാണ് ഉത്തമം. പല്ലിനൊപ്പം നാക്കും വൃത്തിയാക്കിയാലേ വായ്നാറ്റം അകറ്റാനാകൂ. വായ്നാറ്റം അകറ്റുന്നതിന് ആഹാരത്തിനു ശേഷം ഷുഗര്‍ ഫ്രീ ച്യൂയിംഗ് ഗം ഉപയോഗിക്കാം. 
  • കുപ്പിയുടെ അടപ്പ് കടിച്ചു പൊട്ടിക്കുന്നതും മറ്റും പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിനാല്‍ അവ ഒഴിവാക്കുക.
  • ആപ്പിള്‍, കാരറ്റ്, പോപ്പ്കോണ്‍ എന്നിവ പോലുള്ള ആഹാരങ്ങള്‍ കഴിച്ച ശേഷം നിര്‍ബന്ധമായും വായ കഴുകണം. ഇത് പല്ലിനിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ മാറ്റി പല്ല് വൃത്തിയാക്കാന്‍ സഹായിക്കും.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!