വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം അന്വേഷിക്കുന്നത്. സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞുനോക്കാനാണ് അദ്ദേഹം വായനക്കാരനെ പ്രേരിപ്പിക്കുന്നത്. വ്യക്തികൾക്ക് തങ്ങളിലുള്ള ഏറ്റവും മികച്ച അംശങ്ങൾ ഉണർത്തിക്കൊണ്ട് തങ്ങളുടെ സ്വത്വത്തെ രൂപപ്പെടുത്താനും അങ്ങനെ ലോകത്തെ മാറ്റിയെടുക്കാനും കഴിയുമെന്നതാണ് ഗ്രന്ഥകാരന്റെ ദർശനം. ഭാവിക്കു വേണ്ടി നാം നമ്മുടെ വർത്തമാനകാലത്തെ ബലികഴിക്കുന്നു.
നമ്മുടെ നിത്യജീവിതത്തിന്റെ ഓരോ നിമിഷവും അഗാധമായി ജീവിക്കുന്നതിന് നമുക്ക് കഴിയുന്നില്ല എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. സ്നേഹത്തിന്റെ ബലമാണ് യഥാർത്ഥത്തിൽ ആത്മബലം. എല്ലാ ദിവസവും സ്നേഹത്തെ പരിപോഷിപ്പിക്കുക എന്നതാണ് സന്തോഷം നിലനിർത്തുന്നതിനുള്ള രഹസ്യം എന്ന് അദ്ദേഹം എടുത്തുപറയുന്നു.
വിശ്വാസം, അദ്ധ്വാനം, ബോധ ഉണർവ്, ശ്രദ്ധയുടെ കേന്ദ്രീകരണം, ഉൾക്കാഴ്ച എന്നിവയാണ് ആത്മീയമായ അഞ്ച് അധികാരശക്തികൾ. ഈ അധികാരങ്ങൾ പരിമിതികളില്ലാത്തവയാണ്. അത് ആർക്കും ദോഷമുണ്ടാക്കുന്നില്ല എന്നാണ് ഗുരുനിരീക്ഷണം. നമ്മുടെ ഉൾമുറിവുകൾക്കൊരു ശുശ്രൂഷയാണ് ഈ പുസ്തകം.
ആത്മബലം എന്ന കല
തിക് നാറ്റ് ഹാൻ
വിവ: സെനു കുര്യൻ തോമസ്
ഡി സി ബുക്സ്