കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം മൊബൈല്‍

Date:

spot_img

കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല കാരണങ്ങള്‍ ഇതിന് കണ്ടുവരുന്നുണ്ടെങ്കിലും ഇന്ന് മെഡിക്കല്‍ വിദഗ്ദര്‍ പുതിയതായി ഒന്നുകൂടി കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല മൊബൈല്‍ ഫോണിന്റെ ഉപയോഗം. കരയാതിരിക്കാനും ഭക്ഷണം കഴിക്കാനും ശാന്തരാക്കാനും  കുട്ടികളുടെ കൈകളിലേക്ക് നല്കുന്ന മൊബൈല്‍ പലപ്പോഴും ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. മൂന്നു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ നല്കരുതെന്ന് അവര്‍ താക്കീത് നല്കുന്നു. മൂന്നു മുതല്‍ എട്ടുവയസുവരെയുള്ളകുട്ടികള്‍ 90 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കാനും പാടില്ല, ദിവസം ഈ നിശ്ചിത സമയത്തില്‍ കൂടുതലായി ഫോണ്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് ദോഷം ചെയ്യും. അതുപോലെ എട്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന മൊബൈല്‍ സമയം രണ്ടു മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

വീടിനുള്ളിലേക്ക് അത് അവരുടെ ലോകത്തെ ചുരുക്കുന്നു. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനും കാരണമാകുന്നു. കുട്ടികള്‍ക്ക് വേണ്ടത് ആരോഗ്യവും ബാഹ്യലോകവുമാണ്. മൊബൈല്‍ ഇതിന് പകരമായി അവരുടെ  ലോകത്തെ ചുരുക്കിക്കളയുന്നു. ലോകം എന്നാല്‍ മൊബൈല്‍ സ്‌ക്രീനില്‍ മാത്രം കാണുന്നതാണ് എന്ന ചിന്തയിലേക്ക് അവര്‍ മാറുന്നു. ചുരുക്കത്തില്‍ മക്കളില്‍ നിന്ന് മാതാപിതാക്കള്‍ മൊബൈല്‍ അകറ്റിനിര്‍ത്തുക. അവര്‍ക്ക് വിനോദം നല്കാനും രസിപ്പിക്കാനും കഴിയുന്ന പലതും മൊബൈലിലുണ്ടാകും. പക്ഷേ അത് അവരുടെ വ്യക്തിത്വത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമ്പോള്‍ നിയന്ത്രണം വരുത്തേണ്ടത് മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണല്ലോ

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!