- ഫ്രിഡ്ജിനുള്ളില്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്. തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടാത്ത വിധത്തില്‍വേണം, സാധനങ്ങള്‍ വെയ്ക്കാന്‍.
- കറികളും മറ്റു സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ മൂടിവെയ്ക്കാന്‍ ശ്രദ്ധിക്കണം.
- പച്ചക്കറികള്‍ പേപ്പറില്‍ പൊതിഞ്ഞുവെച്ചാല്‍ പുതുമ നഷ്ടപ്പെടാതിരിക്കും.
- ഫ്രിഡ്ജിന്റെ മൂലയില്‍ ഒന്നോ രണ്ടോ കരിക്കട്ട വെച്ചിരുന്നാല്‍, ഫ്രിഡ്ജിനുള്ളിലുള്ള ദുര്‍ഗന്ധം അവ വലിച്ചെടുക്കും.
- നാരങ്ങ പിഴിഞ്ഞശേഷമുള്ള തൊണ്ട് ഫ്രിഡ്ജില്‍ വെച്ചിരുന്നാലും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാം.
- ഫ്രിഡ്ജിന്റെ ഗാസ്കറ്റില്‍ അല്പം ടാല്‍ക്കം പൌഡര്‍ തൂവിയാല്‍ ഗാസ്കറ്റ് കറുത്ത് പോവാതിരിക്കും.
- ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതെ, ഒരു പ്രാവശ്യം തുറക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരുമിച്ചു പുറത്തെടുത്ത് വയ്ക്കുക.
- ഫ്രീസറിനുള്ളില്‍ ഒരു ബട്ടര്‍ പേപ്പര്‍ വിരിച്ചശേഷം പാത്രം വെച്ചാല്‍ ഒട്ടിപ്പിടിച്ചിരിക്കാതെ എളുപ്പം പുറത്തെടുക്കാം.
- മിക്സിയും, ഗ്രൈണ്ടറും മറ്റും നല്ല വോള്‍ട്ടേജ് ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക.
- മിക്സി, ഒറ്റയടിയ്ക്ക് കുറെ നേരം പ്രവര്‍ത്തിപ്പിക്കാതെ, ഇടയ്ക്കിടെ ഓഫ് ചെയ്ത ശേഷം ഓണാക്കുക. മിക്സിയുടെ ആയുസ്സ് കൂടുമെന്ന് മാത്രമല്ല, അരപ്പ് ചൂടായി, കറിയുടെ രുചി മാരാത്തെയും ഇരിക്കും.
- മിക്സിയിലെ അഴുക്കും, മണവും കളയാന്‍ അല്പം സോപ്പുവെള്ളം അടിച്ചശേഷം വീണ്ടും നല്ല വെള്ളം അടിച്ച്, പിന്നീട് കഴുകിയെടുക്കുക.
ഫ്രിഡ്ജും മിക്സിയും ഉപയോഗിക്കുമ്പോള്‍
Date: