71 വര്‍ഷത്തെ ദാമ്പത്യജീവിതം, ഒടുവില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണം. അപൂര്‍വ്വമായ ഒരു പ്രണയകഥ

Date:

spot_img

എഴുപത്തിയൊന്ന് വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതത്തിനൊടുവില്‍ മരണത്തിലും അവര്‍ സ്‌നേഹം കാത്തൂസൂക്ഷിച്ചു. ഒരാള്‍ മരിച്ചതിന്റെ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റെയാളും മരണമടഞ്ഞു. ജോര്‍ജിയായിലെ മേരിലിന്‍ ഫ്രാന്‍സെസിന്റെയും ഹെര്‍ബെര്‍ട്ട് ഡിലായ്ഗിലിന്റെയുമാണ് അസാധാരണമായ ഈ പ്രണയകഥ. 94 ാം വയസില്‍ ജൂലൈ 12 ന് ആയിരുന്നു ഹെര്‍ബര്‍ട്ടിന്റെ മരണം. കൃത്യം 12 മണിക്കൂറുകള്‍ക്ക് ശേഷം 88 കാരിയായ മേരിലിനും മരണമടഞ്ഞു.

1940 ലാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് മേരിലിന് 16 ഉം ഹെര്‍ബെര്‍ട്ടിനു 22 ഉം വയസായിരുന്നു ജോര്‍ജിയായിലെ ഒരു കഫേയില്‍ വച്ചായിരുന്നു അവരുടെ കണ്ടുമുട്ടല്‍. അതിന് ശേഷം ഇരുവരും പ്രണയത്താല്‍ ബന്ധിതരായി. ആറു മക്കളും  കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കളുമെല്ലാമായി വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. സഹിഷ്ണുതയും ക്ഷമയും ഭര്‍ത്താവിന്റെ ഗുണങ്ങളെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മേരിലിന്‍ പങ്കുവച്ചു. പട്ടാളത്തില്‍ സേവനം ചെയ്തതിന്റെ ഒരു കാലവും ഹെര്‍ബെര്‍ട്ടിനുണ്ടായിരുന്നു. സ്‌നേഹത്തിലും വിശ്വസ്തതയിലുമാണ് അവര്‍ ജീവിച്ചിരുന്നത്. ഞങ്ങള്‍ക്കെല്ലാം അവര്‍ മാതൃകകളായിരുന്നു. മക്കള്‍ മാതാപിതാക്കളെക്കുറിച്ച് അനുസ്മരിക്കുന്നത് അങ്ങനെയാണ് ഭൂമിയിലെന്നതുപോലെ അവര്‍ സ്വര്‍ഗ്ഗത്തിലും ഒരുമിച്ചായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മക്കള്‍ സന്തോഷത്തോടെ പറയുന്നു.

2017 ലും സമാനമായ രീതിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരണമടഞ്ഞിരുന്നു.93 കാരനായ വില്‍ഫിയും 91 കാരിയായ ഭാര്യയുമായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇഹലോകവാസം വെടിഞ്ഞത്.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!