ജോലി കണ്ടെത്താനുള്ള വഴികള്‍

Date:

spot_img

വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം. വലിയ പരീക്ഷയില്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടുമാത്രം ജീവിതവിജയം കൈവരിക്കണമെന്നില്ല. വലിയ പരീക്ഷകളൊന്നും ജയിക്കാതെ മുന്നോട്ടുള്ള കുതിപ്പില്‍ ഒന്നാമതെത്തിയവരുടെ എത്രയോ കഥകളുണ്ട്. പക്ഷെ, അവര്‍ക്ക് നല്ല പല സാമര്‍ത്ഥ്യങ്ങളും ശീലങ്ങളുമുണ്ടായിരിക്കും. കൂടാതെ വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവും അതിനിണങ്ങിയ ആത്മവിശ്വാസവും.

ഉദാഹരണത്തിന് ഒരു പുതിയ ജോലി കണ്ടെത്താന്‍ പഠനയോഗ്യത മാത്രം പോര. തൊഴിലില്ലായ്മ കൊടികുത്തി വാഴുന്ന സാഹചര്യമുണ്ടെന്നു പറഞ്ഞാലും, തൊഴിലവസരങ്ങള്‍ ഏറെയുണ്ടെന്നതും നാം മറക്കരുത്. പല ജോലികള്‍ക്കും പോകാന്‍ പലര്‍ക്കും യുക്തിരഹിതമായ വൈമുഖ്യം കണ്ടേക്കാം. ജോലി കണ്ടെത്താനുള്ള ചില വഴികള്‍ ഇതാ:-

  • സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കുക. എമ്പ്ലോയ്മെന്റ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ദിനപത്രങ്ങളിലെ പരസ്യങ്ങളിലും വിവരങ്ങള്‍ വരും. തൊഴിലന്വേഷണകാലത്ത് പല പത്രങ്ങളും നോക്കുന്നത് നല്ലതാണ്.
  • തൊഴില്‍ ദാതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന ഏജന്‍സികളിലും സര്‍ക്കാര്‍ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്യുക.
  • ഐ ടി പ്രൊഫഷണല്‍, എയര്‍ ഹോസ്റ്റസ്, പത്രപ്രവര്‍ത്തനം, ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്‌ തുടങ്ങി പല പല ജോലികളിലെയും നിയമനത്തിന്, പിന്നീട് ഉപയോഗിക്കാനായി കമ്പനികള്‍ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കാറുണ്ട്. വിജ്ഞാപനമില്ലാതെതന്നെ അവര്‍ക്ക് സി വി (ബയോഡാറ്റ) അയച്ചു കൊടുക്കാം.
  • മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെടുക. പല സ്വകാര്യസ്ഥാപനങ്ങളും വിജ്ഞാപനം പുരപ്പെടുവിക്കാതെ, പരിചിതരുടെയും, ജീവനക്കാരുടെയും ശുപാര്‍ശപ്രകാരം നിയമനം നടത്താറുണ്ട്. ഗള്‍ഫ് മേഖലയിലും മറ്റും ഈ രീതി വ്യാപകമാണ്.
  • സ്വയംതൊഴില്‍, സംരംഭകത്വം മുതലായവയില്‍ ഏര്‍പ്പെട്ടു മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കണം എന്നുകൂടി ആഗ്രഹമുള്ളവര്‍ വ്യവസായം, സമൂഹക്ഷേമം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയുടെ വിവിധ പദ്ധതികളെപ്പറ്റി വിശദമായി പഠിച്ച്, ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുക.

ജോലിയില്ലാതെ കഴിയുമ്പോള്‍ ഏതെങ്കിലുമൊരു ജോലി കണ്ടെത്തുക എന്ന ചിന്ത മാത്രമാവും മനസ്സില്‍. അത് സ്വാഭാവികം. പക്ഷെ, രണ്ടു കാര്യങ്ങള്‍ കൂടെ മനസ്സില്‍ വെയ്ക്കാനും ശ്രമിക്കണം.

1.      ഏതെങ്കിലും ജോലിയല്ല, യോഗ്യതയ്ക്ക് അനുസൃതമായ ജോലി കണ്ടെത്തുക.

2.      ഏതു ജോലിയിലെത്തിയാലും അവിടെ നിരന്തരം മികവു പുലര്‍ത്തി പരമാവധി നേട്ടങ്ങള്‍ കൈവരുത്തുക. “ഇതെനിയ്ക്ക് പറ്റിയതല്ല, ഞാന്‍ ഇവിടെ യോജിച്ചതല്ല” തുടങ്ങിയ ചിന്തകള്‍ ഒരിക്കലും പാടില്ല.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...
error: Content is protected !!