മനസുണ്ടെങ്കിൽ…

Date:

spot_img

ജീവിതത്തിൽ  പ്രശ്‌നങ്ങളും  പ്രതിബന്ധങ്ങളും ഇല്ലായ്മകളും കുറവുകളുമുണ്ടാ കാം. പക്ഷേ അവയോടുള്ള പ്രതികരണവും മനോഭാവവുമാണ് ജീവിതത്തിൽ
വിജയം തീരുമാനിക്കുന്നത്.  ഇതാ പ്രചോദനമുണർത്തുന്ന ചില ജീവിതകഥകൾ.

പെങ്ങളൂട്ടിയുടെ വിജയകഥ

രമ്യ ഹരിദാസ്. കേരളത്തിന്റെ ചങ്കെന്നും പെങ്ങളൂട്ടിയെന്നും മാധ്യമങ്ങൾ വിശേഷണം നല്കിയ ആലത്തൂരിന്റെ എംപി. ഇന്ന്  പൊതുസമൂഹം രമ്യയെ  പരക്കെ അറിയുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് മുമ്പ് കണ്ണീരിന്റെ കടൽ നീന്തിയും ഇല്ലായ്മയുടെ പുഴ കടന്നും വന്ന രമ്യയുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ഒട്ടും കളർഫുള്ളല്ലാത്ത’ ബാല്യകാലമായിരുന്നു ഉണ്ടായിരുന്നത്. മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖങ്ങളിൽ നിന്ന് ആ ജീവിതം നമ്മുക്ക് പകർന്നുതരുന്ന ചിത്രം ഇതാണ്. ഓലമേഞ്ഞ ചെറിയ വീട്. കൂലിപ്പണിക്കാരനായ അച്ഛൻ. എൽഐസി ഏജന്റായ അമ്മ. അനിയൻ, വിശേഷാവസരങ്ങളിൽ പോലും നല്ലൊരു ഉടുപ്പ് പുതുതായി വാങ്ങിത്തരാൻ വീട്ടിലെ സാഹചര്യം അനുവദിച്ചിരുന്നില്ല. അതിന്റെ പേരിൽ കരഞ്ഞുകലങ്ങിയ ദിനങ്ങളും ഓർമ്മയിലുണ്ട്. 

ഏഴാം ക്ലാസുവരെ കുറ്റിക്കാട്ടൂരെ സ്വന്തം വീട്ടിൽ താമസിച്ചു. പക്ഷേ വീടിന്റെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും കണക്കിലെടുത്ത് രമ്യയെ അമ്മവീട്ടിലേക്ക് മാറ്റി. പിന്നെ മുത്തച്ഛന്റെയും അമ്മാവന്മാരുടെയും സംരക്ഷണയിലാണ് കഴിഞ്ഞുകൂടിയത്. പത്താം ക്ലാസ് ആയപ്പോഴാണ് തിരികെയെത്തിയത്. ക്ലാസിലെല്ലാം വെറും ശരാശരിക്കാരിയായിരുന്നുവെന്നാണ് രമ്യയുടെ സത്യസന്ധമായ തുറന്നുപറച്ചിൽ.  കലാപരിപാടികളോടു താല്പര്യമുള്ള മനസ്സായിരുന്നതുകൊണ്ട് ഒരു ഡാൻസുകാരിയാകണമെന്നായിരുന്നു ചെറുപ്പത്തിലേയുള്ള ആഗ്രഹം. പക്ഷേ ഡാൻസിന് വേണ്ടിയുള്ള ഡ്രസിനും ആഭരണങ്ങൾക്കും വലിയ തുക മുടക്കേണ്ടതുകൊണ്ട് ആ ആഗ്രഹം അടക്കിവച്ചു.

എങ്കിലും ഡാൻസുകാരിയായിത്തീരാനും രമ്യയുടെ ജീവിതത്തിൽ ദൈവം നിയോഗം ബാക്കിവച്ചിട്ടുണ്ടായിരുന്നു. നാട്ടിലെ പലപരിപാടികളിലും ഡാൻസ് ചെയ്ത രമ്യ പിന്നീട് ഡാൻസ് ടീച്ചറുമായി. ഇതൊക്കെയാണെങ്കിലും തന്റെ ഏറ്റവും വലിയ  അനുഗ്രഹം എന്ന് പറയുന്നത് അമ്മ നല്കിയ സ്വാതന്ത്ര്യമാണെന്നാണ് രമ്യ പറയുന്നത്. പെൺകുട്ടികളെന്നാൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവളാണെന്നോ പുറത്തിറങ്ങി നടക്കരുതാത്തവളാണെന്നോ അമ്മ പറഞ്ഞില്ല. അമ്മ നല്കിയ സ്വാതന്ത്ര്യം. അതിനെ ദുരുപയോഗിക്കാതെ ജീവിതത്തിൽ പ്രാവർത്തികമാക്കി. രമ്യ ഹരിദാസിന്റെ ജീവിതത്തിലെ വിജയങ്ങളിൽ ഇതും പ്രധാനപ്പെട്ടതാണ്.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!