മുരിങ്ങയിലെ കഴിക്കൂ, മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റൂ

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതുപോലെയാണ് മുരിങ്ങയിലയുടെ കാര്യവും. ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് വിഷമടിച്ച പച്ചക്കറികള്‍ വാങ്ങാന്‍ ധൃതിപിടിച്ചോടുന്ന നമ്മള്‍ വീട്ടുപരിസരങ്ങളിലെ ഈ നന്മമരത്തെ കണ്ടില്ലെന്ന് നടിക്കുന്നു.

എന്നാല്‍ മുരിങ്ങയിലയ്ക്ക് മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റാനുള്ള കഴിവുണ്ട് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിറ്റമിന്‍ സി,വിറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍, എന്നിവയെല്ലാം മുരിങ്ങയിലയിലുണ്ട്. മുരിങ്ങയിലയില്‍ വന്‍തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തില്‍ ഉല്പാദിപ്പിക്കാനാവാത്ത അമിനോ ആസിഡുകള്‍ പോലും മുരിങ്ങയില ഉപയോഗത്തിലൂടെ നമുക്ക് സ്വന്തമാക്കാം.  ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയിലുണ്ട്. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി കഴിക്കുന്നത് പ്രമേഹരോഗത്തെ തടയാന്‍ വളരെയധികം ഫലപ്രദമാണത്രെ. അതുപോലെ മുരിങ്ങയില- മഞ്ഞള്‍ എന്ന കോമ്പിനേഷന്‍ രോഗപ്രതിരോധശേഷിക്കും സഹായകരമാണ്. എല്ലുകളുടെയും പല്ലുകളുടെയും ശക്തികുട്ടാനും നാഡിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും മുരിങ്ങയില കഴിച്ചാല്‍ മതി.

അതുപോലെ നേത്രസംബന്ധമായ രോഗങ്ങള്‍ക്കും. മുരിങ്ങയില പതിവായി കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിമങ്ങാതെ നില്ക്കും എന്ന വിശ്വാസവും പഴമക്കാര്‍ക്കുണ്ടായിരുന്നു. ഗര്‍ഭിണികളും മുരിങ്ങയില കഴിക്കേണ്ടതാണ്. എല്ലാ ദിവസവും കഴിക്കണം എന്നെഴുതിയാലും കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാന്‍ പാടില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്.

error: Content is protected !!