പ്രതിപക്ഷ ബഹുമാനമുണ്ടോ?

Date:

spot_img

പ്രതിപക്ഷം എന്ന് കേള്‍്ക്കുമ്പോഴേ നിയമസഭയിലെ കാര്യമായിരിക്കാം പലരുടെയും ചിന്തയിലേക്ക് ആദ്യം കടന്നുവരുന്നത്. പരസ്പരബഹുമാനമില്ലാതെയുള്ള പെരുമാറ്റവും ആക്രോശങ്ങളും അതിന്റെ തൊട്ടുപിന്നാലെ കടന്നുവരാം.  നിയമസഭയില്‍ മാത്രമല്ല ജീവിതത്തിലെ ഏത് വേദിയിലും പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷം എന്നതിനെ മറ്റൊരു രീതിയിലും നിര്‍വചിക്കാമെന്ന് തോന്നുന്നു, അത് ഇതാണ്. മറ്റൊരു അഭിപ്രായമാണ് അത്. എന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം. തീരുമാനം. ആ തീരുമാനം ആ വ്യക്തിയുടേതാണെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും എന്റെ അഭിപ്രായം.

എന്റെ അഭിപ്രായത്തോട് മറ്റേ വ്യക്തി യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ എനിക്ക് അയാളോട് നീരസമോ വിദ്വേഷമോ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ തോന്നുന്നുവെങ്കില്‍ അത് നമ്മുടെ കുറവാണ്. എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ട്. അതിനെ ആദരവോടെ കാണുക. വിയോജിപ്പുകള്‍ സൗമ്യതയോടെ അവതരിപ്പിക്കുക. എന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായവും തീരുമാനവുമാണ് മറ്റേ വ്യക്തിക്കുള്ളത് എന്നതിന്റെ പേരില്‍ എനിക്ക് ആ വ്യക്തിയോട് ശത്രുത തോന്നേണ്ട കാര്യമില്ല. ഇനി വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതാവട്ടെ മാന്യമായ രീതിയിലും സ ൗമ്യമായ ഭാഷയിലും ആയിരിക്കാനും ശ്രദ്ധിക്കണം. അഭിപ്രായങ്ങള്‍ തുറന്നുപറയാനാണ് നാം തയ്യാറാകേണ്ടത് മറ്റെയാള്‍ എന്തുവിചാരിക്കും എന്ന് ആകുലപ്പെട്ട് തീരുമാനങ്ങള്‍ തുറന്നുപറയാതിരിക്കുന്നതും ഭീരുത്വമാണ്. പക്ഷേ പറയുന്ന രീതിയാണ് പ്രധാനം. കുടുംബജീവിതത്തിലും സൗഹൃദബന്ധങ്ങളിലുമെല്ലാം പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷ ബഹുമാനം വ്യക്തിത്വത്തിന്റെ ഭാഗമായി മാറണം. അതില്ലാത്തവരെ ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മറ്റുള്ളവര്‍ ഒറ്റപ്പെടുത്തും.

എന്റെ ശരികള്‍ക്കു വേണ്ടി ഞാന്‍ വാശിപിടിക്കരുത്. എനിക്ക് എന്റേത് ശരിയാണെന്ന് തോന്നുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റേയാള്‍ക്ക് അതിനോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യവും. ഈ തിരിച്ചറിവുണ്ടാകുമ്പോള്‍ ഏതുതരം ബന്ധങ്ങളിലും ഊഷ്മളത നഷ്ടപ്പെടുകയില്ല.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!