ചടുലമായ ആ ചുവടുകള്‍ക്ക് പിറകിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ അധമബോധത്തിന്റേതായിരുന്നു….
കറുത്ത വര്‍ഗ്ഗക്കാരനു നേരിടേണ്ടിവന്ന അവഗണനകള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വര്‍ഗ്ഗ-വര്‍ണ്ണ വൈജാത്യങ്ങളില്ലാതെ ലോകത്തുള്ള സര്‍വ്വരേയും തന്‍റെ മാസ്മരിക സംഗീത-നൃത്തമികവുകൊണ്ട് താളനിബദ്ധരാക്കുക എന്നതായിരുന്നു….
കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന തരംതിരിവില്‍നിന്നുയിര്‍ കൊണ്ട നോവാണ്, ആ നോവിനെ മറികടക്കാനുള്ള ജാക്ക്സന്‍റെ നിരന്തരമായ ശ്രമങ്ങളാണ് അദ്ദേഹത്തിന്‍റെ ആകസ്മിക മരണത്തിനുത്തരവാദി എന്ന് പറഞ്ഞാല്‍ അതാരെങ്കിലും നിഷേധിക്കുമോ?
ആധുനികരെന്നു നാം വിശേഷിപ്പിക്കുന്ന, അല്ലെങ്കില്‍ കരുതുന്ന പാശ്ചാത്യരുടെ ലോകത്തും വര്‍ഗ്ഗ-വര്‍ണ്ണവിവേചനങ്ങള്‍ അന്യമല്ലെന്നുള്ളതിനു തെളിവായി കറുത്ത വര്‍ഗ്ഗക്കാരോടുള്ള ക്രൂരമായ അവഗണനയുടെ കഥകള്‍ നിരവധിയുണ്ട്. ആ കൂട്ടത്തിലെ ഒരു ഇര തന്നെയാണ് ജാക്ക്സനും. കറുത്ത വര്ഗ്ഗക്കാരനായി ഭൂജാതനായ അദ്ദേഹം തന്റെ വര്‍ഗ്ഗത്തിന്റെ എല്ലാ ശാരീരിക ലക്ഷണങ്ങളും മറികടക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചു. ആധുനികസൗന്ദര്യചികിത്സാസമ്പ്രദായത്തിന്റെ എല്ലാ സാധ്യതകളും വിലയ്ക്ക് വാങ്ങിക്കൊണ്ട് അദ്ദേഹം വെളുത്തവനായി മാറി. പതിഞ്ഞ മൂക്ക് കൂര്‍പ്പിച്ചുയര്‍ത്തി. പക്ഷെ, ഇടയില്‍ ചോര്‍ന്നുപോയ സ്വാഭാവികാരോഗ്യം ജാക്ക്സണ്‍ അറിഞ്ഞില്ല എന്നതാണ് സത്യം!
വേദനിപ്പിക്കുന്ന ആ സത്യം മനസ്സില്‍പേറികൊണ്ടുതന്നെ, പ്രിയ ജാക്ക്സന്‍, അങ്ങയുടെ സംഗീതയാത്ര ഇന്ന് വെറുമൊരു സ്മരണ മാത്രമല്ല, എക്കാലവും നിലനില്‍ക്കുന്ന സാമൂഹികാനാചാരത്തിന്റെ മേലുള്ള അജയ്യതയായി കണക്കാക്കാനാവും സംഗീതാസ്വാദകര്‍ക്ക് ഇഷ്ടം!
(ജൂണ്‍ 25 – മൈക്കേല്‍ ജാക്സന്‍റെ വിട ചൊല്ലല്‍ ദിനം!)