പനിക്കാലത്ത് തുളസി ഗുണം ചെയ്യും

Date:

spot_img

മഴക്കാലമെത്തി, പനിക്കാലവും. എല്ലാ പനികളെയും പ്രതിരോധിക്കാന്‍ തുളസിക്ക് കഴിയില്ലെങ്കിലും സാധാരണ പനികളെ ഓടിച്ചുവിടാന്‍ തുളസിക്ക് കഴിയുമെന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ പണ്ടുകാലം മുതല്‌ക്കേ നമ്മള്‍ ശീലിച്ചുവരുന്നതായിരുന്നില്ലേ പനിവന്നാലുടനെ തുളസിയിലും കുരുമുളകും ഇഞ്ചിയും കരിപ്പട്ടിയും ചേര്‍ത്തുണ്ടാക്കുന്ന കാപ്പിയും കഷായവും. ഇന്നും സാധാരണ പനികളെ തുരത്താന്‍ തുളസിയില പ്രയോഗത്തിന് കഴിയുമെന്നാണ് പഴമക്കാരുടെ അനുഭവം. തുളസിയില ചവച്ചരച്ചുകഴിക്കുന്നത് ശീലമാക്കിയാല്‍ ഒരുപരിധിവരെ പനിയും ജലദോഷവും ചുമയും അകന്നുനില്ക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും പനിയെ പ്രതിരോധിക്കാന്‍ നല്ലതാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ തുളസിയിലക്ക് കഴിവുള്ളതാണ് ഇതിനെല്ലാം കാരണം. രോഗാണുക്കളോട് പൊരുതുന്ന ആന്റിബോഡികളുടെ ഉത്പാദനം തുളസി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

 ഇനി  മറ്റ് പല അസുഖങ്ങള്‍ക്കും തുളസി ഏറെ ഗുണപ്രദമാണ്. ചുമയ്ക്ക്  മാര്‍ക്കറ്റില്‍ കിട്ടുന്ന പല സിറപ്പുകളിലെയും മുഖ്യ ഉള്ളടക്കം തുളസിയാണ്. ചുമ കൂടി തൊണ്ട പഴുത്ത അവസ്ഥയിലുള്ള രോഗികള്‍ക്ക് തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ക്കൊള്ളുന്നത് ഗുണം ചെയ്യുന്നതായി കണ്ടുവരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും തുളസി നല്ലതാണ്. മുറിവുകള്‍ ഉണക്കാനും വായ് നാറ്റം അകറ്റാനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം തുളസിയില നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും തുളസിയില സഹായിക്കുന്നു. 100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റമിന്‍ എ അടങ്ങിയിട്ടുണ്ടത്രെ. അതുകൊണ്ട് ഇനിയും വീട്ടുമുറ്റത്ത് ഒരു തുളസിപോലും ഇല്ലെങ്കില്‍ അത് വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുക. പനിക്കും ചുമക്കും ആദ്യം തന്നെ ഹോസ്പിറ്റലുകളിലേക്ക് ഓടാതെ ചെറിയരീതിയിലെങ്കിലും തുളസിയില കൊണ്ട് അവയെ കീഴടക്കാന്‍ കഴിയുമോയെന്ന് നോക്കാം.

ഇനി പനിയെ കീഴടക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുളസിയുടെ കഴിവുകള്‍ ഇല്ലാതാകുന്നില്ല. അതുകൊണ്ട് നമ്മുടെ വീട്ടുമുറ്റത്ത് തീര്‍ച്ചയായും തുളസിയുണ്ടായിരിക്കണം.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!