മുഖസൗന്ദര്യം വേണോ?

Date:

spot_img

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന് കറുപ്പുനിറം, മുഖത്തെ ചുളിവുകള്‍ തുടങ്ങിയവയെല്ലാമാണ് മുഖത്തിന്റെ സൗന്ദര്യം കുറയ്ക്കുന്ന ചില ഘടകങ്ങള്‍. ഇവ പരിഹരിക്കുന്നതിലൂടെ ആര്‍ക്കും മുഖസൗന്ദര്യം നേടിയെടുക്കാവുന്നതേയുള്ളൂ. ഇതാ അതിനു വേണ്ടിയുള്ള ചില മാര്‍ഗ്ഗങ്ങള്‍.

*തക്കാളി നീര് ദിവസം രണ്ടു തവണ മുഖത്തുപുരട്ടിയാല്‍ പ്രായമേറുന്നതുകൊണ്ടുള്ള ചര്‍മ്മം തൂങ്ങല്‍ പരിഹരിക്കപ്പെടും.

* കണ്ണിന് ചുറ്റുമുള്ള ചെറിയ വരകളും കറുത്ത വലയങ്ങളും മാറാന്‍ സാലഡ് വെള്ളരിയുടെ നീര് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുക്കിക്കളഞ്ഞാല്‍ മതി.

* രണ്ടു ടേബിള്‍സ്പൂണ്‍ ഓട്മീലും ഏതാനും തുള്ളി തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തിന് തിളക്കം കിട്ടാന്‍ ഇത് സഹായകമാണ്.

* പതിവായി മഞ്ഞള്‍ വെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടുന്നത് സ്ത്രീകളിലെ മുഖരോമങ്ങള്‍ അകറ്റാനും ചര്‍മ്മത്തിന് മുറുക്കം കിട്ടാനും നല്ലതാണ്.

* അര ടേബിള്‍ സ്പൂണ്‍ ചന്ദനപ്പൊടിയും ഒരു നുള്ളു മഞ്ഞള്‍ പൊടിയും ഒരു ടീസ്പൂണ്‍ ഓറഞ്ചുനീരും ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. അതുപോലെ
 പല കൗമാരക്കാരെയും അലട്ടുന്ന ഒരു പ്രശ്‌നമായ മുഖക്കുരുവിന് ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്. മുഖക്കുരുവിന്റെ ഗൗരവവും തരവും അനുസരിച്ച് വ്യത്യസ്തമായ ചികിത്സയുണ്ട്.

* മുഖത്തെ കരുവാളിപ്പ് മാറാനും കറുപ്പു പാടുകളും കുത്തുകളും മായാനും ഉരുളക്കിഴങ്ങ് നീര് പുരട്ടുക

* പതിവായി ഓറഞ്ചുജ്യൂസ് കുടിക്കാമോ, മുഖത്തിന് മാത്രമല്ല ചര്‍മ്മത്തിന് ആകെ തിളക്കവും ആരോഗ്യവും ലഭിക്കും.

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...
error: Content is protected !!