ദയവായി ചപ്പ് ചവറുകൾ തീയിടരുത്

Date:

spot_img

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു…… ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യവും ചില മരങ്ങളും, വനങ്ങളും വരെ പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം…….

ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു? അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത  ജൈവാവരണമാണ്. വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ, ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ, മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ, അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു കയറാതിരിക്കാൻ, കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്

പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ, കിണറുകൾ വീണ്ടും നിറക്കാൻ, മണ്ണ് തണുപ്പിക്കാൻ, വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ എല്ലാം ഇവ സഹായിക്കുന്നു.

ഇവ തീയിട്ടാൽ എന്ത് സംഭവിക്കും? മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും, ഭൂമി ചൂടാകും, നവുകൾ വറ്റും, തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും, അമിതമായി വെള്ളം ഒഴിക്കേണ്ടി വരും, ജലാശയങ്ങളിലെ വെള്ളം വറ്റും, കുടിവെള്ളം കുറയും, കുടിക്കാനില്ലാതെ, നനക്കാനാവില്ല. അങ്ങിനെ കൃഷി നശിക്കും.

ഇനി കരിയിലകളും മറ്റും കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ എന്ന് കരുതുന്നവരുണ്ട്. ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2 % മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവീകമായി വീണടിയുകയാണെങ്കിൽ 100 % ഊര്‍ജ്ജവും ഭൂമിയിലേക്ക് എത്തിപ്പെടും. മാത്രവുമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും, അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും.

ലാഭം ഏത്?   ചിന്തിക്കുക…. നമുക്ക് വേണ്ടി…. ഭൂമിക്ക് വേണ്ടി… പ്രകൃതിക്ക് വേണ്ടി….

More like this
Related

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം....

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്....
error: Content is protected !!