വാഴയിലയില്‍ ചോറുണ്ണൂ, കാന്‍സറിനെ അകറ്റൂ

Date:

spot_img
പൊതിച്ചോറ്. ഓരോ മലയാളിയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലൊന്നാണ് വാട്ടിയ വാഴയിലയിലുള്ള പൊതിച്ചോറ്.  ഒരു തലമുറ മുമ്പുവരെയുള്ള കുട്ടികള്‍ വാട്ടിയ വാഴയിലയില്‍ ചോറുമായിട്ടായിരുന്നുവല്ലോ സ്‌കൂളുകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്? 

ചോറുപാത്രം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടൊന്നുമല്ല അന്നത്തെ മാതാപിതാക്കള്‍ വാഴയിലയില്‍ ചോറു പൊതിഞ്ഞുകെട്ടി വിട്ടിരുന്നത് എന്ന് ഇപ്പോഴാണ് പലര്‍ക്കും തിരിച്ചറിവുണ്ടായിരിക്കുന്നത്. കാരണം വാഴയില ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ സമ്പന്നമാണ്. . കാന്‍സറിനെതിരെ പൊരുതാന്‍ കഴിവുള്ളവയാണ് ആന്റി ഓക്‌സിഡന്റുകള്‍. അതുകൊണ്ട് സ്ഥിരമായി വാഴയിലയില്‍ ചോറുണ്ണുകയാണെങ്കില്‍ കാന്‍സര്‍ പ്രതിരോധ ശേഷിയുണ്ടാകുമത്രെ. 


മാത്രവുമല്ല പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ആന്റി ഓക്‌സിഡന്റുകള്‍ക്കുണ്ട് പോളിഫിനോള്‍സ് എന്ന സ്വഭാവികമായ ആന്റി ഓക്‌സിഡന്റാണ് വാഴയിലയിലുള്ളത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതിലെ പോളിഫിനോള്‍സിനെ ഭക്ഷണം ആഗിരണം ചെയ്യുകയും അത് നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും. 

അതുപോലെ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാനും വാഴയിലയ്ക്ക് കഴിവുണ്ട്.

വാഴയില വാട്ടി മീന്‍ പൊള്ളിക്കുന്നതുംപതിവാണ്. എണ്ണയില്‍ നിന്നുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ കുറയ്ക്കാനും എണ്ണ ലാഭിക്കാനും സാധിക്കുന്നു എന്നതിന് പുറമെ വളരെ രുചികരവുമാണ് ഇത്. വാഴയിലയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാനാണ് ഇല വാട്ടുന്നത്. 

അതുപോലെ സദ്യകളില്‍ പലപ്പോഴും വാഴയില ഉപയോഗിക്കാറുണ്ട്. കേറ്ററിംങ് സര്‍വീസുകാരുടെ പാത്രങ്ങളെക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് ഉത്തമം സദ്യകളില്‍ വാഴയില ഉപയോഗിക്കുന്നതാണ്.കാരണം കഴുകിയെടുത്ത് ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ചിലപ്പോള്‍ വാഷിംങ് സോപ്പിന്റെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ  പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.  

പരിസ്ഥിതി സൗഹൃദമാണ് എന്ന്  ഗുണം കൂടിയുണ്ട് വാഴയിലയ്ക്ക്. ഉപയോഗ ശേഷം വളരെ പെട്ടെന്ന് അഴുകി മണ്ണിനോട് ചേരുന്നതുകൊണ്ട്  ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും വാഴയിലയ്ക്കില്ല.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!