പ്രഭാതത്തില്‍ സെക്‌സിലേര്‍പ്പെടൂ, ഗുണങ്ങള്‍ പലതാണ്

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്  ചൂടു കാപ്പിയോടെയായിരിക്കും. എന്നാല്‍  എന്തുകൊണ്ട് സെക്‌സ് ചെയ്തുകൊണ്ട് ഒരു ദിവസം ആരംഭിച്ചുകൂടാ? ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന എനര്‍ജിയും മൂഡും നല്കാന്‍ അതിരാവിലെയുള്ള സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മനസ്സിനും ശരീരത്തിനും ഒന്നുപോലെ ഫലപ്രദമാണത്രെ പ്രഭാത സെക്‌സ്. രാത്രികാലങ്ങളില്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ചിലപ്പോഴെങ്കിലും ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരിക്കും.

ആഗ്രഹിച്ച രീതിയിലുള്ള മൂഡ് ക്രിയേറ്റ് ചെയ്യാനും കഴിയണമെന്നില്ല. പക്ഷേ പ്രഭാതത്തിലെ സെക്‌സ് ആകുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നില്ല. നല്ല ഉന്മേഷവും സന്തോഷവും ഉണ്ടാകുകയും ചെയ്യും. മനസ്സറിഞ്ഞ് സെക്‌സിലേര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം പ്രഭാതമാണെന്നാണ് സൈക്കോതെറാപ്പിസ്റ്റ്  ഡോ. വിവാന്‍ സാന്‍യാല്‍ പറയുന്നത.് ശരീരത്തിലെ കെമിക്കലുകള്‍ പുറന്തള്ളാനും ഉത്കണ്ഠകള്‍ ഇല്ലാതിരിക്കാനും വിഷാദത്തില്‍ നിന്ന് അകന്നുനില്ക്കാനും ഇതേറെ സഹായകമാകുന്നു. ഹോര്‍മോണുകള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയം കൂടിയാണിത്. ആന്റി-ഡിപ്രസന്റസ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സമയം രാവിലെയാണല്ലോ. പ്രഭാതസെക്‌സിലൂടെ ന്യൂറോ കെമിക്കലുകള്‍ പുറന്തള്ളുന്നതോടെ ഡിപ്രഷന്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

ദമ്പതികള്‍ തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ ഇതേറെ ഉപകാരപ്രദമാണെന്ന് റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍ സുമിത് മെഹതാ പറയുന്നു. വര്‍ക്കൗട്ടിന് തുല്യമായി പ്രഭാതത്തിലെ സെക്‌സിനെ കണക്കാക്കുന്നവരുമുണ്ട്. ശരീരത്തിലെ എക്‌സ്ട്രാ കലോറി കരിയിച്ചുകളയാന്‍ സെക്‌സിന് കഴിയുന്നുണ്ടെന്ന കാര്യം അറിവുള്ളതാണല്ലോ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം സെക്‌സിലേര്‍പ്പെടുന്ന ഒരു മിനിറ്റില്‍ അഞ്ച് കലോറി എരിയിച്ചുകളയുന്നുവെന്നാണ്. ജോംഗിഗിന് തുല്യമാണ് പ്രഭാതസെക്‌സ് എന്ന് ഇക്കാരണത്താല്‍ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്താനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും രാവിലെയുള്ള സെക്‌സിന് കഴിവുണ്ടെന്നും ഇവര്‍ പറയുന്നു.

error: Content is protected !!