എങ്ങനെ സ്വയം സന്തോഷം കണ്ടെത്താം?

Date:

spot_img

എലിസബത്ത് ഗിൽബർട്ട് എന്ന എഴുത്തുകാരി തന്റെ ബെസ്റ്റ് സെല്ലറായ ‘ഭക്ഷിക്കുക, പ്രാർത്ഥിക്കുക, സ്നേഹിക്കുക’ എന്ന കൃതിയിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലൂടെ ഒരു ദിവസം അവർ ധൃതിയിൽ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് ഒരു കണ്ണാടിയിൽ അവർ തന്റെ തന്നെ പ്രതിഛായ കണ്ടു ഒരു നിമിഷം നിശ്ചലയായി. ആ പ്രതിബിംബത്തെ നോക്കി അവർ തന്നോടു തന്നെ ഇങ്ങനെ പറഞ്ഞുവത്രെ, ഓ എനിക്ക് കൃത്യമായി ഈ വ്യക്തിയെ അറിയാമല്ലോ. ഇവളാണല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ട്. 

സ്വയം പരിഗണിക്കാനോ സ്നേഹിക്കാനോ കഴിയാതെ പോകുന്ന ലോകത്താണ് നാം ജീവിക്കുന്നത്. നമ്മൾ നമ്മളെതന്നെ ഗൗരവത്തിൽ എടുക്കാതെ പോകുന്നത് വളരെ കഷ്ടമല്ലേ? എലിസബത്ത് ഗിൽബർട്ട് പിന്നീട് എന്തു ചെയ്തുവെന്നുകൂടി അറിയേണ്ടതുണ്ട്. എലിസബത്ത് തന്റെ പ്രതിഛായയെ ആലിംഗനം ചെയ്തു, അവൾ തന്നെ ഉമ്മ വച്ചു. ജീവിതത്തിൽ പിന്നീട് സങ്കടകരമായ പല അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴെല്ലാം എലിസബത്ത് ഈ സംഭവം ഓർമ്മിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ തന്റെ നിരാശതയിൽ നിന്നും സങ്കടങ്ങളിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിരുന്നുവെന്നും അനുസ്മരിച്ചിട്ടുണ്ട്. തന്നെത്തന്നെ ഏറ്റവും നല്ല സുഹൃത്തായി തിരിച്ചറിയാൻ സാധിക്കുന്നതാണ് നമ്മുടെ സന്തോഷങ്ങൾക്ക് പിന്നിലെ ഒരു കാരണം. നാം എല്ലാം പുറമേയ്ക്കുള്ള സൗഹൃദങ്ങളുടെ പിന്നാലെ പായുന്നവരാണ്. അതാവശ്യമാണെങ്കിലും ആദ്യം നാം നമ്മെതന്നെ നമ്മുടെ സ്വന്തം സുഹൃത്തായി അംഗീകരിക്കുകയും സ്നേഹിക്കുകയും വേണം. അത്തരമൊരു അവസ്ഥയിലേക്ക് ഉയരുന്നതിന് നാം മറ്റ് ചിലകാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്.
നീ നിനക്കായി തന്നെ സമയം 

നീക്കിവയ്ക്കുക
24 മണിക്കൂറുള്ള ഒരു ദിവസത്തിൽ കുറച്ചു സമയമെങ്കിലും നാം നമ്മുടെ സന്തോഷങ്ങൾക്കായി നീക്കിവയ്ക്കണം. അതൊരുപക്ഷേ ഒരു മാസിക വായിക്കുന്നതോ  എന്തെങ്കിലും എഴുതുന്നതോ സംഗീതോപകരണങ്ങൾ വായിക്കുന്നതോ പാട്ടുകേൾക്കുന്നതോ എന്തുമാകാം. ദിവസത്തിന്റെ ഏതാനും നിമിഷങ്ങളെങ്കിലും തനിക്ക് വേണ്ടി മാത്രമായി സമയം ചെലവഴിക്കുക. 

ീ നിന്റെ നന്മകളും കഴിവുകളും കണ്ടെത്തുക
മറ്റുള്ളവരുടെ കഴിവുകളും ഗുണങ്ങളും വിജയങ്ങളും കണ്ടെത്താനും അതോർത്ത് സ്വയം നിരാശപ്പെടാനുമാണ് പലർക്കും താല്പര്യം. പക്ഷേ അവരെക്കാളോ അവർക്കൊപ്പമോ എത്രയോ അധികം കഴിവുകളുള്ള വ്യക്തിയാണ് നീ. നിന്നെ നീ അംഗീകരിച്ചില്ലെങ്കിൽ മറ്റാര് അംഗീകരിക്കും. മറ്റുള്ളവരെ കഴിവുകളുടെ പേരിൽ അസൂയയോടെയോ ആദരവോടെയോ കാണുന്ന നീ ഇന്നുമുതൽ സ്വന്തം കഴിവുകളുടെ പേരിൽ അഭിമാനിക്കാനും സന്തോഷിക്കാനും പഠിക്കണം.

 നിന്റെ ഉള്ളിലെ വിമർശകന്റെ സ്വരം കേൾക്കുക
മനസ്സാക്ഷി എന്നു വിളിക്കാവുന്ന ആന്തരികശബ്ദം എല്ലായ്പ്പോഴും കേൾക്കുക. അതനുസരിച്ച് മുന്നോട്ടുപോകുക.

നീ നിന്നോടു തന്നെ ക്ഷമിക്കുക
 ജീവിതത്തിൽ പലവട്ടം വീണുപോയവനായിരിക്കാം നീ. തോറ്റുപോയവനും. പക്ഷേ നിനക്ക് നിന്നോട് തന്നെ ക്ഷമിക്കാൻ കഴിയണം. നീ നിന്നോടുതന്നെ ക്ഷമിക്കുന്നില്ലെങ്കിൽ മറ്റാര് നിന്നോട് ക്ഷമിക്കും?

നീ നിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക
ശരീരത്തിന്റെയും ആത്മാവിന്റെയും കാര്യത്തിൽ  നീ ശ്രദ്ധയുള്ളവനായിരിക്കണം. മതിയായ ഉറക്കം, നല്ല ഭക്ഷണം, വ്യായാമം എല്ലാം നിനക്ക് ആവശ്യമാണ്. ടെൻഷൻ മുക്തമായ ജീവിതശൈലിയും നീ അനുവർത്തിക്കണം. കൂടാതെ ഫിസിക്കൽ അപ്പിയറൻസിലും.

ിന്റെ ആവശ്യങ്ങളെ നീ സാധിക്കുക
നിനക്കു ഏതെങ്കിലുമൊന്നിനോട് ആഗ്രഹം തോന്നുന്നുണ്ടാവാം. അത് നിനക്ക് നന്മയുണ്ടാക്കുകയും നിനക്ക് അത്യാവശ്യമാണെന്ന് തോന്നുകയും ചെയ്യുന്നതാണെങ്കിൽ അത് സാധിച്ചെടുക്കുക. കൺസ്യൂമറിസത്തിന്റെ ഇക്കാലത്ത് വാങ്ങാൻ കിട്ടുന്ന എന്തിന്റെയും പുറകെ പോകണമെന്നല്ല പറയുന്നത്.

നീ നിന്നെ ആദരിക്കുക
നീ ആരുമായിരുന്നുകൊള്ളട്ടെ എന്തുമായിരുന്നുകൊള്ളട്ടെ നിനക്ക്  നിന്നെതന്നെ  ആദരിക്കാൻ  സാധിക്കണം. നീ നിന്റെ മൂല്യം കണ്ടെത്തണം.

നിന്റെ നന്മകളെ നീ ധ്യാനിക്കുക
എന്തുമാത്രം നന്മയുള്ള വ്യക്തിയാണ് നീ. നിന്റെ നന്മയെ കൂടെയുള്ള ഇണ പോലും മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ടാവില്ല. പക്ഷേ അതോർത്ത് നിരാശപ്പെടാതെ നീ നിന്റെ നന്മകളെ കണ്ടെത്തുക. പ്രഘോഷിക്കുക, സന്തോഷിക്കുക.

നീ നിന്നെ തന്നെ ഉയർത്തുക
നിനക്ക് തെറ്റുപറ്റിയിട്ടുണ്ടാവാം. വീണുപോയിട്ടുമുണ്ടാകാം. പക്ഷേ നീ തന്നെയാണ് എണീല്ക്കേണ്ടത്. സ്വയം എണീല്ക്കുക, നടക്കുക, മുന്നോട്ടുകുതിക്കുക.


നീ നിന്നോടു തന്നെ പറയുക, ഞാൻ കൊള്ളാം
ഞാൻ കൊള്ളാം, ഞാൻ സന്തോഷം അർഹിക്കുന്നു. എനിക്ക് നല്ലൊരു ജീവിതം അർഹതയുണ്ട്, എന്നിങ്ങനെ നീ നിന്നോടുതന്നെ പറയുക. 

നിന്റെ സ്വപ്നങ്ങളെ പിന്തുടരുക
നിന്റെ സ്വപ്നങ്ങൾ മറ്റുള്ളവർക്ക് നിസ്സാരമായിരിക്കാം. അവരതിനെ ചിലപ്പോൾ പുച്ഛിക്കുകയും ചെയ്തേക്കാം. പക്ഷേ നീ നിന്റെ സ്വ്പ്‌നത്തെ തള്ളിക്കളയരുത്. ഉപേക്ഷിക്കരുത്.

സ്വയം വിശ്വസിക്കുക
 നീ നിന്നിൽ തന്നെ വിശ്വസിക്കുക, നീ നിന്നെക്കുറിച്ചുതന്നെയുള്ള ചിന്തകൾ ഉന്നതമാക്കുക.

സ്വയം അംഗീകരിക്കുക
നീ എന്താണോ ആ അവസ്ഥയിൽ നീ നിന്നെത്തന്നെ അംഗീകരിക്കുക. ശക്തിയോടൊപ്പം ദൗർബല്യങ്ങളെയും അംഗീകരിക്കുക, ചിലപ്പോൾ ചിലയിടങ്ങളിൽ വിജയിക്കുന്ന നീ മറ്റ് ചിലയിടങ്ങളിൽ പരാജയപ്പെടുകയും ചെയ്തേക്കാം. ചിലയിടങ്ങളിൽ സ്നേഹിക്കപ്പെടുന്ന നീ മറ്റ് ചിലയിടങ്ങളിൽ അവഗണിക്കപ്പെടുകയും ചെയ്തേക്കാം. ഇതു രണ്ടും ചേർന്നതാണ് നീ. അങ്ങനെ സ്വയം അംഗീകരിക്കുമ്പോൾ അവിടെയും സന്തോഷിക്കാൻ നിനക്ക് സാധിക്കും.
ചുരുക്കത്തിൽ, സന്തോഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. അതിന് ആദ്യം നീ നിന്നോട്തന്നെ ചങ്ങാത്തത്തിലാകുക, 
നീ നിന്നോടുതന്നെ കരുണ കാണിക്കുക, നീ നിന്നോടുതന്നെ സ്നേഹത്തിലാകുക. അപ്പോൾ നിനക്ക് സന്തോഷിക്കാൻ കഴിയും.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!