പ്രസവിക്കാന്‍ പ്രായമുണ്ടോ?

Date:

spot_img

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് പ്രസവം. സ്ത്രീയുടെ സന്നദ്ധതയും അവളുടെ ത്യാഗവുമാണ് ഓരോ കുഞ്ഞിനും പിറന്നുവീഴാനും വളര്‍ന്നുപന്തലിക്കാനും അവസരം ഒരുക്കുന്നത്. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കാനും അനുയോജ്യമായ സമയവും കാലവുമുണ്ട്. 


ഇരുപത് വയസിന് താഴെയുള്ള പ്രസവത്തിന് പലവിധ സങ്കീര്‍ണ്ണതകളും അപകടസാധ്യതകളും പൊതുവെ കണ്ടുവരാറുണ്ട്. ഭാരം കുറഞ്ഞ കുഞ്ഞിനെ പ്രസവിക്കല്‍, രക്തസമ്മര്‍ദ്ദം കൂടുതലാകുക, മൂത്രത്തില്‍ പ്രോട്ടീന്‍ കാണുക, അപസ്മാരം, കടുത്ത തലവേദന, മൂത്രത്തില്‍ രക്തം തുടങ്ങിയ പലപ്രശ്നങ്ങളും ഇരുപത് വയസില്‍ താഴെയുള്ള ഗര്‍ഭധാരണത്തിലും പ്രസവത്തിലും കണ്ടുവരാറുണ്ട്. അതുപോലെ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ ആരോഗ്യകരമായ ഗര്‍ഭധാരണ കാലം കഴിഞ്ഞു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രായം ചെല്ലും തോറും ഗര്‍ഭിണികളില്‍ പലവിധത്തിലുള്ള സങ്കീര്‍ണ്ണതകളും കണ്ടുവരാം. രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം, അതുപോലെ ഗര്‍ഭം അലസിപ്പോകാനുളള സാധ്യത എന്നിവയെല്ലാം മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗര്‍ഭധാരണത്തിലും പ്രസവത്തിലും കണ്ടുവരുന്നു.അതുകൊണ്ട് ഇത് രണ്ടിനുമിടയിലെ പ്രായമാണ് സുരക്ഷിതമായ ഗര്‍ഭധാരണത്തിനും പ്രസവത്തിനും അനുയോജ്യമെന്നാണ് ആരോഗ്യവിദഗ്ദര്‍ അവകാശപ്പെടുന്നത്. എന്നിരിക്കലിലും ഗര്‍ഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട് പത്തില്‍ നാലുപേര്‍ എന്ന കണക്കില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുമുണ്ട്. പതിനഞ്ച് ശതമാനം സ്ത്രീകളുടെ ജീവന്‍ അപകടത്തിലാകാവുന്ന സാഹചര്യവുമുണ്ട്.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...
error: Content is protected !!