ഞാൻ പറഞ്ഞ നുണകളിൽ
ഏറ്റവും വലുതേതാണ്
കൂടുതൽ ഇരുണ്ടത്
കുറേക്കൂടെ പഴുതടച്ചത്
മറന്നിട്ടും മറക്കാനാവാത്തത്
പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്
ഇപ്പോഴും പൂർത്തിയാകാത്തത്
ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്
ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്
ഒറ്റയൊഴുക്കിൽ പുഴയാകുന്നത്
ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്
കാറ്റുപോലെ കാണാനാകാത്തത്
തേൻപോലെ മധുരിച്ചത്
സുനിൽ ജോസ്