സബോളയുടെ വലുപ്പം, ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ ആണ്‍കുഞ്ഞിന്റെ വിശേഷങ്ങള്‍

Date:

spot_img

വലിയൊരു സബോളയുടെ മാത്രം തൂക്കമുള്ള ആണ്‍കുഞ്ഞ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ആകൃതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടോക്കിയോയിലാണ് ഏറ്റവും ചെറിയ ഈ കുഞ്ഞിന്റെ ജനനം. തൂക്കമാകട്ടെ വെറും 268 ഗ്രാം. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച നിലച്ചതിനെ തുടര്‍ന്ന് 24 ആഴ്ചകള്‍ക്ക് ശേഷമായിരുന്നു കുഞ്ഞിന്റെ പിറവി. കൈവെള്ളയില്‍ ചേര്‍ത്തുപിടിക്കാന്‍ മാത്രം വലുപ്പമുള്ള ഈ കുഞ്ഞ് പിന്നീട് അഞ്ചു മാസത്തോളം ഡോക്ടര്‍മാരുടെ വിദഗ്ദചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ആശുപത്രി വിടുമ്പോള്‍ 3. 238  തൂക്കം നേടിയിരുന്നു നവജാതന്‍. തൂക്കക്കുറവുള്ള ആണ്‍കുഞ്ഞുങ്ങള്‍ക്ക് പെണ്‍കുഞ്ഞുങ്ങളെക്കാള്‍ അതിജീവനശേഷി കുറവാണെന്നാണ് പൊതുവെ നിഗമനം. പക്ഷേ ഈ കുഞ്ഞ് ആ ധാരണകളെ തിരുത്തിയിരിക്കുന്നു. എനിക്ക് സന്തോഷമായി. മറ്റൊന്നും എനിക്ക് പറയാനില്ല. എനിക്ക് പോലും വിശ്വാസമുണ്ടായിരുന്നില്ല കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന്.  കുഞ്ഞിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ടോക്കിയോയിലെ കെയിയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഇതിന് മുമ്പ്‌ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ  ആണ്‍ കുഞ്ഞിന്റെ ജനനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2009 ജര്‍മ്മനിയിലായിരുന്നു. 274 ഗ്രാമായിരുന്നു തൂക്കം. ജര്‍മ്മനിയില്‍ തന്നെയാണ് ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ പെണ്‍കുഞ്ഞിന്റെ ജനനവും. 2015 ല്‍ ആയിരുന്നു ആ സംഭവം. വെറും 252 ഗ്രാമായിരുന്നു ജനനസമയത്തെ തൂക്കം. തൂക്കം കുറവായകുഞ്ഞുങ്ങള്‍ക്കും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നതെന്ന് ഡോക്ടര്‍ ടാക്കേഷി  അരിമിറ്റ്‌സു പറയുന്നു.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!