ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണോ നി്ങ്ങള്‍ക്കാവശ്യം. എങ്കില്‍ തീര്‍ച്ചയായും ചുവന്നുള്ളി ജ്യൂസ് അതിന് നിങ്ങളെ സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആവശ്യമായ പല ഘടകങ്ങളും ഉള്ളിയിലുണ്ടത്രെ. ആന്റി ബാക്ടീരിയായും ആന്റി ഫങ്കല്‍ ഘടകങ്ങളും ഇതിലുണ്ട്. അകാല നര തടയാനും ഉളളി സഹായിക്കും. അതോടൊപ്പം താരന്‍ തടയുകയും ചെയ്യും.
ഇനി എങ്ങനെയാണ് ഉള്ളി ജ്യൂസ് ഉണ്ടാക്കുന്നത് എന്നല്ലേ? ഉള്ളി നാലായി മുറിക്കുക,അവ ഗ്രൈന്ററിലോ മിക്‌സിയിലോ ഇട്ട് അടിച്ചെടുക്കുക. മതിയായ വെള്ളം ചേര്‍ക്കുക. പിന്നീട് തുണിയുപയോഗിച്ച് അരിച്ചെടുക്കുക.
ജ്യൂസ്് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക, പിന്നെ ഒരു മണിക്കൂറിന് ശേഷം അത് കഴുകിക്കളയുക. ചെറിയ തോതില്‍ ഷാമ്പു ഉപയോഗിക്കുന്നത് ഉള്ളിയുടെ ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒന്ന് എന്നകണക്കില്‍ രണ്ട് മാസം ഇപ്രകാരം ചെയ്താല്‍ അത്ഭുതകരമായ മാറ്റം കാണാന്‍ കഴിയുമത്രെ.