കഥകള്‍ നീളെ- പ്രണയത്തിന്റെ യാത്രയും അനുഭവവും

Date:

spot_img

പ്രണയത്തിന്റെ മഴവില്ലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന വിധത്തിലുള്ള, കാഴ്ചയുടെ സൗന്ദര്യമുള്ള പുതിയൊരു മ്യൂസിക്കല്‍ ആല്‍ബമാണ് നവാഗതനായ എബി തോമസ്അണിയിച്ചൊരുക്കിയ കഥകള്‍ നീളെ. കഴിഞ്ഞ ദിവസം റീലിസ് ചെയ്ത ഈ ആല്‍ബം ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായിമാറിക്കഴിഞ്ഞു. പ്രസിദ്ധ ചലച്ചിത്രനിര്‍മ്മാണ കമ്പനിയായ മാക്‌ട്രോ പിക്‌ചേഴ്‌സിന്റെ കീഴിലുള്ള ജോളി മ്യൂസിക് അണിയിച്ചൊരുക്കിയ കഥകള്‍ നീളെ പ്രണയത്തിന്റെ മനോഹരഭാവങ്ങളിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ക്യാമറക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. 

 ഏതൊരാളുടെയും പ്രണയത്തെ ഉണര്‍ത്താന്‍ പ്രകൃതിക്ക് പ്രത്യേകമായ സ്വാധീനശേഷിയുണ്ട്. മൂന്നാറിന്റെ പ്രകൃതിരമണീയതയിലാണ് ഈ ആല്‍ബവും ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതത്തിന്റെ വരികളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ളവയാണ് പല ദൃശ്യങ്ങളും.

അനു എലിബത്തിന്റെ പ്രണയവരികള്‍ക്ക് മെജോ ജോസഫിന്റെ പ്രണയാതുരമായ ഈണം അകമ്പടിയായുണ്ട്. ഹരിചരണിന്റെയും ശ്വേതാമോഹന്റെയും ശബ്ദത്തിലാണ് ഗാനം.  പ്രണയത്തിന്റെ നാനാവര്‍ണ്ണങ്ങളുമായി  വെള്ളിത്തിരയില്‍ ഗാനത്തിലെ ദൃശ്യഭാവങ്ങള്‍ നല്കുന്നത് മൃദുലാ വിജയ് യും ഹരീഷുമാണ്.

 രാജേഷ് അരവിന്ദ്, ജിഷ്ണു എസ് ഗിരീഷന്‍, അരുണ്‍ മാനുവല്‍, മഞ്ജിത് പോള്‍, സനു വര്‍ഗീസ്, അനീലിയ ജോര്‍ജ് എന്നിവരാണ് ആല്‍ബത്തിന്റെ പിന്നിലെ വിവിധ ഘടകങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നത്.

ഏതൊരു പ്രണയിയും തന്റെ പ്രിയപ്പെട്ട ആളോട് പറയാന്‍ കൊതിക്കുന്ന വരികളും ഈ ആല്‍ബത്തിന്റെ സ്വന്തമാണ്. 
ദൂരമേറുമ്പോഴും
ശ്വാസം നീയല്ലയോ
പാതയേതാകിലും 
കാഴ്ച നീയല്ലയോ
അതെ മനസ്സിലുണ്ടായിരിക്കേണ്ട ഈ പ്രണയത്തെ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ തന്നെയാണ് എബിയും സുഹൃത്തുക്കളും അണിയിച്ചൊരുക്കിയിരിക്കുന്നത്. മീഡിയ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ വര്‍ഷങ്ങള്‍ നീണ്ട അനുഭവസമ്പത്തുണ്ട് എബിക്ക. മലയാള സിനിമയിലെ ഭാവിവാഗ്ദാനങ്ങളായി എണ്ണപ്പെടാന്‍ കഴിയുന്ന യുവസംവിധായകരുടെ നിരയിലേക്ക് ഇടം പിടിക്കാന്‍ കഴിയുന്ന യോഗ്യത തനിക്കുണ്ടെന്ന് എബി കഥകള്‍ നീളെയിലൂടെ തെളിയിച്ചുതന്നിരിക്കുന്നതും വെറുതെയാകില്ലെന്ന് നമുക്ക് വിചാരിക്കാം. 

എത്രയോ പ്രണയആല്‍ബങ്ങള്‍ കണ്ടുപോയവരാണ് നാമെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം സമ്മാനിക്കാന്‍ ഇതിന് കഴിയുന്നുണ്ടെങ്കില്‍ കാരണവും മറ്റൊന്നല്ല എബിയുടെ സംവിധാനമികവു തന്നെ.


 അതെ പ്രണയത്തിന്റെ കഥകള്‍ അവസാനിക്കുന്നതേയില്ല, നീണ്ടു നീണ്ടുപോകുന്ന  ആ കഥകളുടെ ഒരറ്റത്ത് ഇനിമുതല്‍ തീര്‍ച്ചയായും എബി തോമസിന്റെ കഥകള്‍ നീളെയുമുണ്ട്.

More like this
Related

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്,...

“ഇതും കടന്നു പോകും”

ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും...

ഡിമെന്‍ഷ്യയ്ക്ക് സംഗീതം മരുന്ന്

സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും...

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ...
error: Content is protected !!