സ്വന്തം ജിമ്മുമായി ടൈഗര്‍ ഷറോഫ്…

Date:

spot_img

സിനിമാതാരങ്ങള്‍ ബിസിനസിലേക്ക് തിരിയുന്നത് ഒരു ഭാഷയിലും പുതുമയുള്ള കാര്യമൊന്നുമല്ല. വിവിധ മേഖലകളിലാണ് അവര്‍ തങ്ങളുടെ പണം ബിസിനസിനായി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന്റെ പുതിയ ബിസിനസ് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബാന്ദ്രയില്‍ ഇദ്ദേഹം ആരംഭിച്ചത് സ്വന്തം ജിംനേഷ്യമാണ്. എന്നാല്‍ തന്റേത് ബിസിനസ് ലക്ഷ്യമല്ല എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. MMA MATRIX എന്നാണ് സ്ഥാപനത്തിന്റെ പേര്. അതായത് MIXED MARTIAL ARTS.


 തന്റെ ഫിറ്റ്‌നസ്, ആരോഗ്യരഹസ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയതെന്ന് ടൈഗര്‍ പറയുന്നു.യുവജനങ്ങളുടെ ആരോഗ്യത്തിലും ഫിറ്റ്‌നസിലും തനിക്ക് ഉ്ത്തരവാദിത്തമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും ടൈഗര്‍ പറയുന്നു. പല ചെറുപ്പക്കാരും എന്നോട് ചോദിക്കുന്നു, എങ്ങനെയാണ് ഫിറ്റ്‌നസ് പാഷനായി മാറിയതെന്ന്.. എപ്പോഴാണ് ഫിസിക്കല്‍ ട്രെയിനിംങ് ആരംഭിച്ചതെന്ന്.. ആരാണ് എന്റെ റോ്ള്‍ മോഡലെന്ന്.. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വാക്കാല്‍ പറയുന്നതിന് പകരം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ടാണ് ജിം തുടങ്ങിയത്. ടൈഗര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണ് ജിം ആരംഭിച്ചത്. ടൈഗര്‍ ഷൂട്ടിംങ് തിരക്കിലായിരിക്കുമ്പോള്‍ ജിമ്മിന്റെ ചുമതല അമ്മയ്ക്കും സഹോദരിക്കുമാണ്.

More like this
Related

മണ്ണ്

ഒരാൾക്ക് എന്തുമാത്രം ബാങ്ക് ബാലൻസ് ഉണ്ട് എന്നതോ വലിയ വീടും സ്വർണ്ണവും...

ഫേസ് ആപ്പ് കലക്കി, നിമിഷനേരം കൊണ്ട് സെലിബ്രിറ്റികള്‍ വാര്‍ദ്ധക്യത്തിലെത്തി

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടാടിയത് ഫേസ് ആപ്പ് എന്ന...

കീര്‍ത്തി സുരേഷ് ഇനി ഹിന്ദി പറയും

ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന കീര്‍ത്തി സുരേഷ് നായികയായി ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും...
error: Content is protected !!