Be Careful!

Date:

spot_img
മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണമണികളാണ് കുഞ്ഞുങ്ങൾ . എത്ര  കരുതലോടും സ്നേഹത്തോടും കൂടിയാണ് അവരെ  വളർത്തുന്നത്. എന്നിട്ടും എവിടെയെങ്കിലും ഒരു പൂച്ചപ്പാടെങ്കിലും അവരുടെ ദേഹത്ത് വീണതായി കണ്ടാൽ മാതാപിതാക്കൾ തകർന്നുപോകും.  ലോകത്തിന്റെ വിവിധഭാഗങ്ങളിൽ  കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ ഭയപ്പാടിന് പ്രസക്തി കൂടുതലാണ്.  മാതാപിതാക്കൾ മനസ്സ് വച്ചാൽ ഒരുപരിധിവരെ ഇതിൽ നിന്ന് മക്കളെ രക്ഷിച്ചെടുക്കാൻ കഴിയും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. എവിടെയെങ്കിലും എപ്പോഴെങ്കിലും ആരെങ്കിലും കുഞ്ഞുങ്ങളെ ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുകയോ മറ്റേതെങ്കിലും അപമാനകരമായരീതിയിൽപെരുമാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം മാതാപിതാക്കൾ എങ്ങനെ അറിയും?

ഇതാ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
 ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക: കുട്ടികളോട് വിശേഷങ്ങൾ ചോദിച്ചറിയുക.
വീടിന് വെളിയിൽ വച്ചല്ല അകത്തുവച്ചുപോലും കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് വീടിനകം പോലും സുരക്ഷിതമല്ല, ബന്ധുക്കളും. അതുകൊണ്ട് മക്കളോട് ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും നയപരമായി ചോദിച്ചറിയാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. പല കുട്ടികൾക്കും നേരിടേണ്ടിവന്ന നെഗറ്റീവ് അനുഭവം മാതാപിതാക്കളോട് പറയാൻ പോലും കഴിയാറില്ല. കാരണം അവർക്കറിയില്ല കിട്ടിയ അനുഭവം നല്ലതാണോ മോശമാണോ അത് പുറത്തുപറയേണ്ടതാണോ എന്നൊന്നും. മാതാപിതാക്കൾ തമ്മിലുള്ള ആശയവിനിമയം ഇല്ലാത്ത കുടുംബങ്ങളിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്.

 ലൈംഗികപീഡനങ്ങളെക്കുറിച്ചും മോശമായ സ്പർശനങ്ങളെക്കുറിച്ചും കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക
 ചീത്തയായതും നല്ലതുമായ സ്പർശനങ്ങളെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കണം; ആൺകുട്ടിയായാലും പെൺകുട്ടിയായാലും. എല്ലാ സ്പർശനങ്ങളും ആലിംഗനങ്ങളും നല്ലതല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ ലോകത്തിൽ പല മോശം കാര്യങ്ങളും നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കണം.
 മക്കൾ എവിടെയായിരുന്നുവെന്നും ആരാണ് കൂടെയുണ്ടായിരുന്നതെന്നും മനസ്സിലാക്കണം
 മക്കളുടെ വെളിയിലുള്ള കൂട്ടുകെട്ടുകളെക്കുറിച്ചും അവർ ആരോടാണ് കൂടുതൽ സമ്പർക്കം പുലർത്തുന്നതെന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. മക്കളുടെ കൂട്ടുകാർ, അവരുടെ മാതാപിതാക്കൾ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരിക്കണം.സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളും നല്ലവരെന്ന് കരുതപ്പെടുന്ന വ്യക്തികളും ചിലപ്പോൾ അങ്ങനെയായിരിക്കണമെന്നില്ലെന്നും മക്കൾക്ക് വ്യക്തമാക്കികൊടുക്കണം. ഏതെങ്കിലും തരത്തിൽ മക്കളുടെ ജീവിതത്തിൽ അഹിതകരമായത് സംഭവിച്ചുവെന്ന് മനസ്സിലാക്കുമ്പോൾ ഉടൻ തന്നെ മക്കളെ കൗൺസലിംങ്, തെറാപ്പി എന്നിവയ്ക്ക് വിധേയമാക്കുക. ആ ദുരന്തത്തിൽ നിന്ന് മക്കളെ പുറത്തുകടത്താൻ മാതാപിതാക്കളുടെ സംയമനവും പിന്തുണയും വളരെ അത്യാവശ്യമാണ്. അതുപോലെ കുറ്റവാളികൾക്കെതിരെ പരാതിപ്പെടുകയും വേണം. അപമാനം ഭയന്ന് കുറ്റവാളികൾക്കെതിരെ നടപടികൾക്ക് തുനിയാതിരിക്കുമ്പോൾ അത്തരക്കാർ തങ്ങളുടെ സ്വഭാവവൈകല്യത്തിന് വേറെയും നിരപരാധികളെ ഇരകളാക്കുകയായിരിക്കും ചെയ്യുന്നതെന്ന് മനസ്സിലാക്കണം. അതുണ്ടാവാതിരിക്കാൻ മാതാപിതാക്കൾ  നിയമത്തിന്റെ വഴിയെ സഞ്ചരിക്കുക തന്നെ വേണം.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!