നട്സ്, മത്സ്യം എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതും വിഷാദത്തെ തുരത്താൻസഹായിക്കുന്നതുമാണ്. മത്സ്യം തുടർച്ചയായി കഴിക്കുന്നത് വിഷാദം 17% കുറയ്ക്കാൻ സഹായിക്കും. ഡിപ്രഷനുള്ള മരുന്നുകളിലെ ഉള്ളടക്കത്തിലൊന്ന് ഒമേഗ 3 ഫിഷ് ഓയിലാണ്. നട്സ്, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് മനസ്സിനും തലച്ചോറിനും ആരോഗ്യം നല്കുമെന്ന് ഓസ്ട്രേലിയൻ ഫുഡ് ആന്റ് മൂഡ് റിസേർച്ചറും ഇന്റർനാഷനൽ സൊസൈറ്റി ഫോർ ന്യൂട്രീഷനൽ സൈക്യാട്രി റിസേർച്ച് പ്രസിഡന്റുമായ ഫെലിസ് ജാക്കാ പറയുന്നു.
വിഷാദം ഇനി പടിക്കുപുറത്ത്
Date:
കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിക്കുന്ന ഭക്ഷണത്തിന് കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രെയ്ൻ സംബന്ധമായ അസുഖങ്ങളിൽ പ്രത്യേകിച്ച് വിഷാദരോഗത്തിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഭക്ഷണക്രമം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാ ണ് അടുത്തയിടെ വേൾഡ് ജേർണൽ ഓഫ് സൈക്കോളജി പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അയൺ, ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സെലിനിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി6,വിറ്റമിൻ ബി 12, വിറ്റമിൻ സി തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിഷാദരോഗത്തിന്റെ ചികിത്സയിൽ ഏറെ ഫലപ്രദമാണ്.
ഡാർക്ക് ചോക്ലേറ്റ് വിഷാദരോഗത്തിന് നല്ലൊരു പ്രതിവിധിയായി ചിലർ അഭിപ്രായപ്പെടുന്നു. ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ളാവോനോയിഡ്സ് നല്ലൊരു ആന്റി ഓക്സിഡന്ററാണ്. അതിന് മൂഡ് മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. യു.എസിൽ പ്രായമായ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനം ഇതിന് അടിവരയിടുന്നതാണ്. ആപ്പിൾ, ബ്ലുബെറി, ഉള്ളി എന്നിവയും മൂഡ് നല്ലതാക്കാൻ നല്ലതാണത്രെ. ക്യാരറ്റ്, സ്‌ക്വാഷ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും വിഷാദത്തിന് എതിരെ പോരാടാൻ കഴിവുള്ളവ തന്നെ. അമിനോ ആസിഡാണ് ഡോപ്പാമെൻ ഉല്പാദിപ്പിക്കുന്നത്. ഹാപ്പി ഹോർമോൺ എന്നാണ് ഡോപ്പാമെൻ അറിയപ്പെടുന്നത്. ഇതാണ് തലച്ചോറിലെ സന്തോഷകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. ടൈറോസിൻ ശരീരത്തിൽ കുറവുണ്ടാകുമ്പോൾ ക്രമേണ വിഷാദം ഉടലെടുക്കുന്നു. ടൈറോസിൻ കൂടുതലായി ഉണ്ടാകുമ്പോൾ വിഷാദം അകന്നുപോകുന്നു. മേൽപ്പറഞ്ഞ രണ്ടു ഘടകങ്ങളും ഏത്തപ്പഴം, ആൽമണ്ട് എന്നിവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവയും വിഷാദത്തിനെതിരെ പോരാടാനുള്ളവയാണ്. ചൂര, കോര തുടങ്ങിയ മത്സ്യങ്ങളെ ആന്റിഡിപ്രസന്റ് ഫുഡ് റാങ്കിലാണ് പെടുത്തിയിരിക്കുന്നത്. വിറ്റമിൻ ഡി ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ ഡിക്ക് മൂഡ് വ്യതിയാനങ്ങളെ മാറ്റിയെടുക്കാൻ കഴിവുണ്ട്. പുളിപ്പുള്ള ഭക്ഷണപദാർത്ഥങ്ങളാണ് മറ്റൊരു പരിഹാരമാർഗ്ഗം. യീസ്റ്റ് കലർത്തിയ ഭക്ഷണപദാർത്ഥങ്ങൾ ഉദാഹരണം. ഉത്കണ്ഠകളിൽ നിന്ന് മുക്തരാക്കാൻ ഇതും സഹായകമാണ്.
വിഷാദത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിത്താഴുന്നവരൊക്കെ ഡയറ്റിൽ ഇവയൊക്കെ ഉൾപ്പെടുത്തിനോക്കൂ. അതിശയകരമായ മാറ്റം കാണാം. ബെസ്റ്റ് ഓഫ് ലക്ക്.