മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

Date:

spot_img

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെയോ അർഹിക്കുന്നതുപോലെയോ അവ കിട്ടിയിരിക്കണമെന്നില്ല. ഒരുപക്ഷേ നമുക്ക് അതിനുളള അർഹത ഇല്ലാത്തതുമാവാം കാരണം. അതെന്തായാലും മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും നേടിയെടുക്കാൻ ചില ബോധപൂർവ്വമായ ശ്രമങ്ങളും അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ആളുകൾ മറ്റുളളവരെ ബഹുമാനിക്കുന്നതെന്ന് അതു പറഞ്ഞുതരും.


ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷ
മറ്റുള്ളവർക്കു മുമ്പിൽ നാം എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. നടക്കുന്നതും ഇരിക്കുന്നതുമായ രീതി മുതൽ ധരിച്ചിരിക്കുന്ന വേഷം വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവയെല്ലാം കൂടിച്ചേർന്നതാണ് ആത്മവിശ്വാസം. ഒരാൾക്ക് അയാളിൽ തന്നെ വിശ്വാസമുണ്ടെന്ന് വ്യക്തമാകുന്നത് അയാളുടെ ശരീരഭാഷയിലൂടെയാണ്. അപകർഷതാഭാവം നിഴലിക്കുന്ന ഒരാളെ സമൂഹം അത്രയധികമായി ഗൗനിക്കുകയൊന്നുമില്ല. അതുകൊണ്ട് ശരീരഭാഷയിൽ ആത്മവിശ്വാസം കലരട്ടെ.ആത്മവിശ്വാസത്തോടെ നടന്നുതുടങ്ങുക, പെരുമാറുക.

വ്യക്തമായും കൃത്യമായും സംസാരിക്കുക
സംസാരരീതിയും ശബ്ദക്രമീകരണവും ഉച്ചാരണശുദ്ധിയും ഒരാളിൽ മതിപ്പുണ്ടാക്കുന്ന ഘടകങ്ങളാണ്. അതുപോലെ സംസാരിക്കുന്ന രീതിയും.. ചിലരുടെ സംസാരരീതി അക്രമണോത്സുകത കലർന്നതാണ്. വേറെ ചിലരുടേത് ആധിപത്യസ്വഭാവമുള്ളതും. ആളുകളെ ആകർഷിക്കുന്ന രീതിയിൽ, അവർക്ക് സ്നേഹവും അടുപ്പവും തോന്നത്തക്കരീതിയിലുള്ള സംസാരശൈലി സ്വീകരിക്കുക.  ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗകരെ ഉദാഹരണമാക്കുക. തുടക്കത്തിൽ അവരുടെ ശൈലി അനുകരിക്കാവുന്നവയാണെങ്കിലും കുറച്ചുകഴിയുമ്പോൾ അതിൽ നിന്ന് അകന്നു തന്റേതായ ശൈലിയിൽ സംസാരിക്കാൻ തുടങ്ങുക. ആശയങ്ങൾക്ക് കൃത്യതയും വാക്കുകൾക്ക് വ്യക്തതയും ഉണ്ടായിരിക്കട്ടെ.

ആത്മനിയന്ത്രണമുണ്ടായിരിക്കുക
തന്റെതന്നെ പ്രവൃത്തിയുടെയും വികാരങ്ങളുടെയും മേൽ നിയന്ത്രണമുണ്ടായിരിക്കണം  കുട്ടികളെ പോലെ പെരുമാറുകയും നിരുത്തരവാദിത്വപരമായി ഇടപെടുകയും ചെയ്യുന്ന ഒരാൾ മറ്റുള്ളവരിൽ പരിഹാസം സൃഷ്ടിക്കും. വികാരങ്ങളെ നിയന്ത്രിച്ച് സംസാരിക്കുക.

മറ്റുള്ളവരെക്കുറിച്ച് മോശം സംസാരിക്കാതിരിക്കുക
എപ്പോഴും മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുണ്ട്. അപവാദപ്രചരണം നടത്തുന്നവർ. മറ്റുള്ളവരുടെ കുറ്റങ്ങൾ തുടർച്ചയായി നിങ്ങളോട് പറയുന്നവർ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോടും പറയുമെന്ന കാര്യം ഉറപ്പാണല്ലോ. അതുകൊണ്ട് അത്തരക്കാർക്ക് വിശ്വാസ്യതയോ ബഹുമാനമോ ഉണ്ടാവുകയില്ല.

അറിവുണ്ടായിരിക്കുക
അറിവുള്ള ആളുകളോട് മറ്റുളളവർക്ക് ബഹുമാനമുണ്ടായിരിക്കും. അറിവിന് പകരം വയ്ക്കാൻ പറ്റുന്ന മറ്റൊന്നുമില്ല. നിരന്തരം അറിവു സമ്പാദിച്ചുകൊണ്ടിരിക്കുക. പുതിയ കാര്യങ്ങൾപഠിച്ചുകൊണ്ടിരിക്കുക. വർത്തമാനകാല സംഭവവികാസങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ സ്വീകരിക്കുക.

അതിരുകൾ സൂക്ഷിക്കാൻ പഠിക്കുക
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചാടിക്കയറാതിരിക്കാൻ സ്വയം അതിരുകൾ നിശ്ചയിക്കുക. മറ്റുള്ളവരുടെ ജീവിതത്തിൽ എ്ന്തിനും ഏതിനും അനാവശ്യമായി കയറിയിറങ്ങുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നവരെ മറ്റുള്ളവർ ഇഷ്ടപ്പെടുകയില്ല.

ആധികാരികതയുള്ള വ്യക്തിയായിരിക്കുക
 അവനവരോടുതന്നെ സത്യസന്ധത പുലർത്തുക. വാക്കും പ്രവൃത്തിയും തമ്മിലുള്ള അടുപ്പം കാത്തുസൂക്ഷിക്കുക. തക്കതായകാരണം കൊണ്ടല്ലാതെ വാക്കു തെറ്റിക്കാതിരിക്കുക.. സ്ഥിരതയുളളവരായിരിക്കുക.

നല്ല രീതിയിൽ പെരുമാറുക
വലുപ്പചെറുപ്പമോ സ്ഥാനമാനങ്ങളോ നോക്കാതെ എല്ലാവരോടും തുല്യതയോടും സൗമ്യതയോടും മാന്യതയോടും കൂടിപെരുമാറുക. ഉചിതമായ സന്ദർഭങ്ങളിൽ നന്ദി, പ്ലീസ്,സോറി തുടങ്ങിയ ഉപചാരവാക്കുകൾ പ്രയോഗിക്കാൻ മടിക്കാതിരിക്കുക.

സ്വന്തം തെറ്റുകൾ സമ്മതിക്കുക
 തെറ്റുകൾ സ്വഭാവികമാണ്. എന്നാൽ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നവരാണ് ചിലരെങ്കിലും.  സ്വന്തം തെറ്റുകളിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. അവ തുറന്നു സമ്മതിക്കാൻ ധൈര്യം കാണിക്കുക. അത്തരക്കാരോട് മറ്റുള്ളവർ ആദരം പുലർത്തും.

More like this
Related

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...
error: Content is protected !!