മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും ഏകദേശം 70 ശതമാനം വ്യക്തികളിലും മുട്ട മൂലം കൊളസ്ട്രോളിന്റെ അളവിൽ വർദ്ധനവുണ്ടായിട്ടില്ല എന്നാണ് ഗവേഷണങ്ങൾപറയുന്നത്. മാത്രവുമല്ല നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും മുട്ടയ്ക്ക് കഴിവുണ്ട് അതുമൂലം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആറാഴ്ചത്തേക്ക് ദിവസവും രണ്ടുമുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ ലെവലിൽ പത്തുശതമാനം വർദ്ധനവുണ്ടാക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. വലുപ്പത്തിൽ കാര്യമില്ലെന്നാണ് മുട്ടപറയുന്നത്. കാരണം മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം മുട്ടയിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്. കാൽസ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.. ഒരു മുട്ടയിൽ ഏകദേശം ആറുഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. തിമിരം പോലെയുളള നേത്രസംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നതിൽ മുട്ട പ്രധാന പങ്കുവഹിക്കുന്നു. മുട്ട ഉപയോഗവും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുമായി യാതൊരുവിധത്തിലും ബന്ധമില്ലെന്നാണ് പുതിയപഠനങ്ങൾ തെളിയിക്കുന്നത്. എങ്കിലും പ്രമേഹബാധിതരായ ആളുകൾ മുട്ടയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തേണ്ടതുമുണ്ട്. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണത്തിൽ മുട്ട നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ഡയറ്റീഷ്യൻസ് പറയുന്നത്.
(കടപ്പാട്: ഇന്റർനെറ്റ്)
ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?
Date: