അടുത്തറിയാം ആത്മവിശ്വാസം

Date:

spot_img

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനോ സാധിക്കുകയില്ല. എന്നാൽ ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? അവനവരിൽ തന്നെ ആത്മവിശ്വാസം വ്യക്തമാക്കാൻ ഒരാൾക്കെങ്ങനെ സാധിക്കും?

ആത്മവിശ്വാസമുള്ള വ്യക്തികൾ മുൻകൈ എടുക്കുന്നവരാണ്. ചിലകാര്യങ്ങൾ നടപ്പിലാക്കാൻ, എടുത്ത തീരുമാനം പ്രാവർത്തികമാക്കാൻ അവർ ഉത്സാഹം കാണിക്കുന്നു. അവരൊരിക്കലും മുന്നോട്ടുവച്ച കാൽപിന്നോട്ടുവയ്ക്കുന്നില്ല. ഒരു ഉത്തരവാദിത്വം ഏല്പിക്കാൻ തുടങ്ങുമ്പോൾ അയ്യോ അതെന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നില്ല. മറിച്ച് ധൈര്യത്തോടെ  ആ കാര്യം ഏറ്റെടുക്കുന്നു. തങ്ങളാൽ ആവുംവിധത്തിൽ ഏറ്റവും നന്നായി പൂർത്തിയാക്കുകയും ചെയ്യുന്നു.

ആത്മവിശ്വാസമുള്ള വ്യക്തികൾ തങ്ങളുടെ കഴിവുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കലും കഴിവുകേടുകളെക്കുറിച്ച് ചിന്തിക്കുന്നില്ല, കഴിവുകളെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ് മുമ്പു പറഞ്ഞതുപോലെ ഏതു കാര്യം ചെയ്തുതീർക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും  സന്നദ്ധരാകുന്നതും.

ആത്മവിശ്വാസമുള്ള വ്യക്തികൾ ഒരിക്കലും മറ്റുളളവരുടെ ശ്രദ്ധ തേടുന്നില്ല. അവർക്കത് ആവശ്യമില്ല. കാരണം സ്വഭാവികമായും അവർ ശ്രദ്ധ നേടുന്നുണ്ട്.അക്കാര്യം അറിയുകയും ചെയ്യാം. ചിലരില്ലേ മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയും പിടിച്ചുപറ്റാനായി ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നത്? ആത്മവിശ്വാസമുള്ള വ്യക്തികൾ അതിന്റെ പുറകെ പോകാറില്ല.

തങ്ങൾക്ക് തെറ്റുപറ്റിയോ,പാളിച്ച സംഭവിച്ചോ അവരതോർത്ത് ഭയാകുലരാകുന്നില്ല. മറിച്ച് തെറ്റു സമ്മതിക്കും. പിഴവുകൾ അംഗീകരിക്കും. ഇനി അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരാകും. ഒരിക്കലും തന്റെ പാളിച്ചകൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിക്കാൻ അവർ തയ്യാറാകുന്നില്ല.

ആത്മവിശ്വാസമുളള വ്യക്തികൾ കൃത്യതയോടെയായിരിക്കും സംസാരിക്കുന്നത്. സംസാരിക്കുന്ന കാര്യത്തിലുള്ള ബോധ്യമാണ് അത്തരമൊരു കൃത്യത  നല്കുന്നത്. ഉറപ്പില്ലാത്ത കാര്യങ്ങളിൽ അവരൊരിക്കലും യെസ് പറയാറില്ല. തങ്ങൾക്ക് തീർച്ചയുണ്ടെന്ന് ഉറപ്പുളള വിഷയങ്ങളിൽ മാത്രമേ അവർ യെസ് പറയൂ.

മറ്റുള്ളവരെ ആഘോഷിക്കുന്നവരാണ് ആത്മവിശ്വാസമുള്ള വ്യക്തികൾ. മറ്റുള്ളവരുടെ കഴിവുകൾ, വിജയങ്ങൾ.. അവരുടെ ജീവിതത്തിലെ പ്രകാശത്തെ ആത്മവിശ്വാസമുള്ള വ്യക്തികൾ ഒരിക്കലും ഭയക്കുന്നില്ല. കാരണം സ്വന്തം കഴിവിൽ അവർക്ക് വിശ്വാസമുണ്ട് എന്നതുതന്നെ.

More like this
Related

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...
error: Content is protected !!