സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Date:

spot_img


സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ അവർ സന്തോഷം നല്കണമെന്നില്ല. അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയോ നിരാശരാവുകയോ ചെയ്യേണ്ട കാര്യവുമില്ല.

നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ നിശ്ചയിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളും തീരുമാനങ്ങളുമാണ്. ഒരുപാട് സ്വത്തോ ഒരുപാട് സൗന്ദര്യമോ സന്തോഷം നല്കുമെന്നത് തെറ്റിദ്ധാരണ മാത്രമാണ്. 

ജീവിതത്തിൽ സന്തോഷങ്ങൾ നിറയ്ക്കാൻ കഴിവുള്ളവയായി മനശ്ശാസ്ത്രജ്ഞർ പറയുന്ന നാലു തൂണുകളുണ്ട്. ഈ നാലു തൂണുകൾ കൊണ്ടാണോ ജീവിതം പടുത്തുയർത്തിയിരിക്കുന്നതെന്ന് വിലയിരുത്തുക. അപ്പോൾ നാം സന്തോഷമുള്ള വ്യക്തികളാണോയെന്ന് മനസ്സിലാക്കാനാവും.

നല്ല ശാരീരികാരോഗ്യവും മാനസികാരോഗ്യവും

രോഗങ്ങളില്ലാത്ത ശരീരവും ആരോഗ്യമുള്ള മനസ്സും ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെന്നിരിക്കട്ടെ. നിങ്ങൾക്ക് തീർച്ചയായും സന്തോഷമുളള ഒരു ജീവിതം നയിക്കാനുളള അർഹതയുണ്ട്.  ഇന്ന് രോഗങ്ങളില്ലാത്ത മനുഷ്യർ വളരെകുറച്ചേയുള്ളൂ.  ജീവിതശൈലി രോഗങ്ങൾ വ്യാപകമായിരിക്കുന്നു. അതിനെക്കാൾ കഷ്ടത്തിലാണ് മാനസികാരോഗ്യം. ഇതുരണ്ടും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ സന്തോഷിക്കാനുള്ള അവകാശമുളളവരാണ്.  നിങ്ങളുടെ ജീവിതത്തിൽ സന്തോഷമുണ്ട്.

ആത്മാർത്ഥതയുള്ള നല്ല ബന്ധങ്ങൾ

വിവാഹജീവിതം വഴിയോ അയൽവക്കങ്ങൾ വഴിയോ സൗഹൃദങ്ങൾ മൂലമോ നല്ല ബന്ധങ്ങൾക്ക് ഉടമയാണോ നിങ്ങൾ.. അവിടെയും സന്തോഷിക്കാനുള്ള വഴികളുണ്ട്. ബന്ധങ്ങളിൽ കറപുരളുന്ന കാലഘട്ടമാണ് ഇത്. അപ്പോഴാണ് ആത്മാർത്ഥതയുളള നല്ല ബന്ധങ്ങൾ കിട്ടുന്നത് ഭാഗ്യമായി മാറുന്നത്.

ബന്ധങ്ങളുടെ എണ്ണത്തെക്കാൾ ഗുണത്തെ പ്രധാനപ്പെട്ടതായി കണക്കാക്കുക. ഫേസ്ബുക്കിലെ ആയിരം സുഹൃത്തുക്കളെക്കാൾ അയൽവക്കത്തുളള ഒരേയൊരു ആത്മസ്നേഹിതനാണ് നിങ്ങളുടെ സന്തോഷത്തിന്റെ കാരണക്കാരനാകുന്നത്.

ചുറ്റുപാടുമുളള സൗന്ദര്യം കാണാൻ കഴിയുന്ന കണ്ണുകൾ

പ്രകൃതിയുടെ സൗന്ദര്യവും അടുത്ത് ഇടപഴകു ന്ന മനുഷ്യരിലെ നന്മയും കാണാൻ  കഴിവുള്ള വ്യക്തിയാണോ നിങ്ങൾ.. ഇവയും നിങ്ങളുടെ സന്തോഷത്തിന് കാരണമാകുന്നുണ്ട്. പ്രകൃതി എത്രയോ വലിയ അത്ഭുതങ്ങളും രഹസ്യങ്ങളുമുള്ള നിധിയാണ്. അതൊരിക്കലും നമുക്ക് പൂർണ്ണമായും വെളിപെട്ടുകിട്ടുന്നില്ല. അതിന്റെ രഹസ്യങ്ങളിലേക്ക് ധ്യാനാത്മകമായി സഞ്ചരിക്കുക. പ്രപഞ്ചസൗന്ദര്യത്തെയും മികവിനെയും ആദരവോടെ നോക്കിക്കാണുക.  അതുപോലെ മറ്റുള്ളവരിലെ നന്മ കാണാൻ കഴിയുക. അവരുടെ നന്മ അംഗീകരിക്കാനും അവരോട് അതേക്കുറിച്ച് പറയാനും തയ്യാറാവുക. മറ്റുള്ളവരുടെ നന്മ കണ്ടെത്താൻ കഴിയുന്ന കണ്ണുകൾ നമുക്കെവിടെയോ നഷ്ടമായിരിക്കുന്നു. അത്തരമൊരു കാഴ്ചയും കാഴ്ചപ്പാടുമുളള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ജീവിതം സന്തോഷപ്രദമായിരിക്കും.

സംതൃപ്തിയുള്ള ജോലിയും മികച്ച ജീവിതനിലവാരവും

പലരും തങ്ങളുടെ ജോലിയിലും വേതനത്തിലും അസന്തുഷ്ടിയുള്ളവരാണ്. ഈ അസന്തുഷ്ടി അവരെ അസംതൃപ്തരുമാക്കുന്നു. ചെയ്യുന്ന ജോലിക്കനുസരിച്ച് വേതനം കിട്ടുന്നില്ല. കി്ട്ടുന്ന വേതനം കൊണ്ട് ആഗ്രഹിച്ചതുപോലെ ജീവിക്കാൻ കഴിയുന്നില്ല. ഇതുരണ്ടും ജീവിതത്തിൽ സംഘർഷം സൃഷ്ടിക്കുന്നവയാണ്. ഇതിന് പകരം കഴിവിനൊത്ത ജോലിയും ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനവും മികച്ച നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ളജീവിതവുമാണ് നയിക്കുന്നതെങ്കിൽ അവിടെയും സന്തോഷം നമ്മുടെ കൂടെയാണ്.
നോക്കൂ വലിയ കാര്യങ്ങളോ മഹത്തായ നേട്ടങ്ങളോ അല്ല ചെറിയ കാര്യങ്ങളിലും സംതൃപ്തിയും ആശ്വാസവും കണ്ടെത്താൻ കഴിയുന്ന മനസ്സാണ് സന്തോഷമുള്ള ജീവിതം നയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...
error: Content is protected !!